For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പറുകളുടെ പടം വെട്ടിമുറിക്കാന്‍ ധൈര്യമുണ്ടോ?

  By Ajith Babu
  |

  രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും തിയറ്ററുകളില്‍ റീഎഡിറ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സംവിധായകന്റെയോ നിര്‍മാതാവിന്റെയോ അനുവാദമില്ലാതെ ചിത്രം വെട്ടിമുറിച്ച തിയറ്റര്‍ ഉടമകള്‍ക്കെതിരെയാണ് ചലച്ചിത്ര രംഗത്ത് പ്രതിഷേധം ഉയരുന്നത്.

  തന്റെ സിനിമ വെട്ടിമുറിച്ചതിലുള്ള അമര്‍ഷവും രാജീവ് രവി ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ക്യാമറമാനായിരുന്ന കാലത്ത് തനിയ്ക്ക് മുകളില്‍ സംവിധായകനാണുണ്ടായിരുന്നത്. എന്നാല്‍ സംവിധായകനായിപ്പോള്‍ എക്‌സിബിറ്റേഴ്‌സും ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അടങ്ങുന്ന ഒരു മെഷിനറിയുടെ കീഴിലാണ് താനെന്ന് രാജീവ് പറയുന്നു.

  Annayum Rasoolum

  അടുത്ത ചിത്രത്തില്‍ അവരുടെ മുകളില്‍ കയറുമെന്നും ഇനിയൊരു കത്രിക വെയ്ക്കലിന് നിന്നുകൊടുക്കില്ലെന്നുമാണ് റേഡിയോ മാംഗോയ്്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് പറഞ്ഞത്.

  തിയറ്റര്‍ ഉടമകളുടെ ചെയ്തി ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ലെന്ന് രാജീവ് രവിയുടെ സുഹൃത്തും മലയാളത്തിലെ മുന്‍നിര സംവിധായകനുമായ ആഷിക് അബു പറയുന്നു. ഫേസ്ബുക്കിലൂടെ സംവിധായകന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇനി സിനിമയെടുക്കുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം എത്രയാവണമെന്ന് തിയറ്റര്‍ ഉടമകളോട് അനുവാദം ചോദിയ്ക്കണമോയെന്നും ആഷിക് ചോദിയ്ക്കുന്നു. സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ വെട്ടിമുറിയ്ക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളിയോടെയാണ് ആഷിക് അബു ഫേസബുക്കിലെ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്. ആഷിക്കിന്റെ പ്രതിഷേധക്കുറിപ്പിന് വന്‍ പിന്തുണയാണ് ഫേസ്ബുക്കില്‍ ലഭിച്ചത്.

  ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.

  പ്രിയപ്പെട്ട ' ചില ' തീയറ്റര്‍ ഉടമകളേ ..

  അന്നയും റസൂലും എന്ന ചിത്രത്തോട് നിങ്ങള്‍ ചെയ്തത് ചരിത്രത്തില്‍ ' തങ്ക ലപികളാല്‍ 'എഴുതി വെക്കണം . ഒരു മലയാള സിനിമ ആയതു കൊണ്ടാണോ നിങ്ങള്‍ പടം അവസാനിക്കുന്നതിനു എത്രെയോ മുന്‍പ് തന്നെ പ്രോജെക്ടര്‍ ഓഫ് ചെയ്തത് ? സിനിമയുടെ ദൈര്‍ഖ്യം തീരുമാനിക്കുമ്പോള്‍ ഇനി നിങ്ങളുടെ അനുവാദം മേടിക്കണം എന്നാണ് നിങ്ങള്‍ ചെയ്തതില്‍ നിന്ന് ഞങള്‍ സംവിധായകര്‍ മനസിലാക്കേണ്ടത്.

  എന്നാല്‍ ഇനി അങ്ങനെ ആകാം. അല്ലാതെ വേറെ വഴിയില്ലല്ലോ. ഇനി കഥയും തിരകഥയെയും മറ്റ് സംശയങ്ങളും കൂടി നിങ്ങള്‍ തന്നെ ഒന്ന് പരിഹരിച്ചു തന്നാല്‍ സന്തോഷമാകും. സാങ്കേതികവിദ്യ ഇനി എത്രമാത്രം സിനിമയില്‍ വിപ്ലവം സൃഷ്ടിച്ചാലും അതൊന്നും നമ്മുടെ ഈ ' ചില ' തീയറ്ററുകള്‍ വഴി ആ പ്രേക്ഷകരിലെത്താന്‍ ഇനി നൂറ്റാണ്ടുകള്‍ എടുക്കും. അത്ര മാത്രം വേഗത്തില്‍ ആണ് ഇവര്‍ മാറുന്ന സിനിമാക്കൊപ്പം നീങ്ങുന്നത് . താന്‍ ചെയ്ത ഒരു സിനിമ ഫൈനല്‍ പ്രിന്റ് കാണുന്നതോടെ ' കൈവിടാറാണ് ' പതിവെന്ന് ചരിച്ചു കൊണ്ട് രാജീവ് രവി പറയുമ്പോള്‍ അതിന്റെ പൂര്‍ണ്ണ അര്‍ഥവും നിസ്സഹായാവസ്ഥയും എനിക്ക് മനസിലാകും. ഒരു സംവിധായകന്‍ , ക്യാമറമാന്‍ , സൌണ്ട് എഞ്ചിനീയര്‍ എന്നിവരുടെ ഹൃദയം തകര്‍ക്കുന്ന നിമിഷങ്ങള്‍ ഈ തീയട്ടരുകളില്‍ പതിവാണ്.

  രാജീവ് രവി എന്ന കലാകാരന്‍ തന്റെ ഹൃദയം കൊണ്ട് ചെയ്ത സിനിമക്ക് മേല്‍ കേരളത്തിന്റെ പല ദിക്കുകളില്‍ ഇതുപോലുള്ള അതിക്രമങ്ങള്‍ നടന്നത് നോക്കിനിക്കാന്‍ മാത്രം കഴിഞ്ഞ ഒരു നിസ്സഹായന്‍ ആണ് ഞാന്‍. കൊടും ക്രൂരതയാണ് നിങ്ങള്‍ ചെയ്തതെന്ന് കാലം നിങ്ങളെ കാണിക്കും. തമിഴിലെയും ഹിന്ദിയിലെയും വന്‍ സൂപ്പര്‍താര സിനിമകളുടെ ദൈര്‍ഖ്യം നിശ്ചയിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ ?

  English summary
  The original duration of the film Annayum Resoolum'has been close to three hours. Though many felt that the film could have been more attractive with a lesser length, the director insisted on retaining the original length,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X