»   » അന്നയും റസൂലും വെട്ടിമുറിച്ചു

അന്നയും റസൂലും വെട്ടിമുറിച്ചു

Posted By:
Subscribe to Filmibeat Malayalam
Annayum Resoolum
ലളിതം, സുന്ദരം പക്ഷേ ലേശം ഇഴച്ചില്‍.. അന്നയും റസൂലും കണ്ട ചിലരുടെ ദ്യത്തെ കമന്റ്‌സ് ഇങ്ങനെയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തും വാദങ്ങളുണ്ടായി. നദി ശാന്തമായൊഴുകുന്നതിനെ ഇഴച്ചില്‍ എന്ന് വിളിയ്ക്കാമോ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ശാന്തമായി ഒഴുകുന്ന ഒരു നദി പോലെയാണ് അന്നയും റസൂലുമെന്നും ഇവര്‍ പറയുന്നു.

മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമ വെട്ടിച്ചെറുതാക്കിയാല്‍ കൂടുതല്‍ ആകര്‍ഷകമാവുമെന്നും പലരും പറഞ്ഞെങ്കിലും സംവിധായകന്‍ രാജീവ് രവി അതിന് തയാറാല്ലായിരുന്നു. എന്നാലിപ്പോള്‍ പല തിയറ്ററുകളും സിനിയുടെ ദൈര്‍ഘ്യം 20മിനിറ്റോളം വെട്ടിച്ചെറുതാക്കിയെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. സിനിമയുടെ കൂടുതല്‍ ഫസ്റ്റാക്കാന്‍ ഈ റീഎഡിറ്റിങ് കൊണ്ട് സാധിച്ചിട്ടുണ്ടെന്നും ചില പ്രേക്ഷകര്‍ ഫരയുന്നു.

ഫഹദ് ഫാസിലും ആന്ദ്രെ ജെര്‍മിയയും ഒന്നിയ്ക്കുന്ന പ്രണയചിത്രം കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക്കായ ചിത്രീകരണവും പ്രാദേശികഭാഷവകഭേദങ്ങളും നിരൂപകപ്രശംസ നേടിക്കൊടുത്തിട്ടുണ്ട്.

അനുരാഗ് കശ്യപിന്റേതടക്കമുള്ള സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള രാജീവ് രവിയുടെ ആദ്യസംപവിധാനസംരംഭം കൂടിയാണ് അന്നയും റസൂലും.

English summary
The length of movie Annayum Resoolum has now been reduced by around 20 minutes in some of the theatres

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam