കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഫെബ്രുവരി അവസാനം

Recommended Video

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആരൊക്കെ? | #KeralaStateFilmAwards | filmibeat Malayalam

2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് സൂചന. ടി.വി ചന്ദ്രന്റെ പെങ്ങളില, ഷാജി എൻ കരുണിന്റെ ഓള്, ശ്രീകുമാർ മേനോന്റെ ഒടിയൻ, അമൽ നീരദിന്റെ വരത്തൻ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, പ്രിയനന്ദനന്റെ സൈലൻസർ, വി.കെ പ്രകാശിന്റെ പ്രാണ തുടങ്ങിയവ അടക്കം 150 സിനിമകളാണ് ഇക്കുറി അവാർഡിന് മത്സരിക്കുന്നത്.

awards

സ്‌ക്രീനിംഗ് പുരോഗമിക്കുന്നു

സിനിമകളുടെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകനായ വിജയ കൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്‌നെഷ്യസ്, നടി നവ്യ നായർ, സൗണ്ട് എഞ്ചിനീയർ മോഹൻദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങൾ. ഡോക്ടർ ജിനേഷ് കുമാർ, സരിത വർമ എന്നിവരാണ് രചനാ വിഭാഗം ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി കൂടിയായ മഹേഷ് പഞ്ചുവാണ് രണ്ട് സമിതികളുടെയും മെംബർ സെക്രട്ടറി

വിവാദങ്ങൾക്കൊടുവിൽ ആമിയും കാർബണും മത്സരത്തിന്

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിനു സമർപ്പിച്ച കമലിന്റെ 'ആമി’ മത്സരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു.അക്കാദമി വൈസ് ചെയർപഴ്സൻ ബീന പോൾ എഡിറ്റിങ് നിർവഹിച്ച 'കാർബൺ’ എന്ന സിനിമ മത്സരിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചട്ടപ്രകാരം അക്കാദമി ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വ്യക്തിഗത അവാർഡിനു മത്സരിക്കാൻ പാടില്ല. lഎന്നാൽ ഈ രണ്ട് സിനിമകളും മറ്റ് അവാർഡുകൾക്കായി മത്സരിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X