മാല്‍ഗുഡി വീണ്ടും പിറക്കുന്നു; ഒരു സിനിമയിലൂടെ
വിഖ്യാതനായ ആര്‍ കെ നാരായണന്‍ എഴുതിയ കഥാസമാഹാരമാണ് മാല്‍ഗുഡി ഡെയ്‌സ്. ഒരുപാട് തലമുറകള്‍ കൗതുകത്തോടെ വായിച്ച ഈ മാല്‍ഗുഡി ഡെയ്‌സിന്റെ പേരില്‍ ഒരു മലയാള സിനിമ എത്തുകയാണ്. എന്നാല്‍ പേരിലെ സാമ്യം മാത്രമേ സിനിമയ്‌ക്കൊള്ളു.മൂന്ന് യൂവാക്കാള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മാല്‍ഗുഡി ഡെയ്‌സ. ഭാമയും അനൂപ് മേനോനുമാണ് കേന്ദകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ തിരക്കഥ വായിച്ച ഉടനെ തന്നെ അനൂപ് മേനോന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ഡേറ്റ് നല്‍കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വിട്ടുകൊണ്ടാണ് അനൂപ് മേനോന്‍ സിനിമ പ്രഖ്യാപിക്കുന്നത്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഭാമ തിരിച്ച് വരുന്ന ചിത്രം കൂടിയാണ് മാല്‍ഗുഡി ഡെയ്‌സ്. എഞ്ചീനിയര്‍മാരായ വിശാഖ്, വിവേക്, വിനോദ് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വി കമ്പിനിയുടെ ബാനറിലാണ് നിര്‍മ്മിക്കുക. അനില്‍ നായര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. പ്രവീണിന്റേതാണ് ഈണങ്ങള്‍.
മാല്‍ഗുഡി എന്നൊരു സ്ഥലം യഥാര്‍ത്ഥത്തില്‍ ഇല്ല. ആര്‍ കെ നാരായണന്‍ സൃഷ്ടിച്ച ഒരു സാങ്കല്‍പിക ഗ്രാമമാണ് മാല്‍ഗുഡി. മാല്‍ഗുഡിയുടെ പശ്ചാത്തലത്തില്‍ നാരയണന്‍ സൃഷ്ടിച്ച കഥകളാണ് മാല്‍ഗുഡി ഡെയ്‌സ്.


Click it and Unblock the Notifications











