സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
കൊച്ചി: മന്നം സമാധിയില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ നടനെ പിന്തുണച്ച് സിനിമാ രംഗത്തു നിന്ന് ചിലരെത്തുന്നു. നടന്‍ അനൂപ് ചന്ദന്‍, സംവിധായകന്‍ മേജര്‍ രവി, നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് തുടങ്ങിയവരാണ് ഇതുവരെ രംഗത്തെത്തിയത്. എന്തൊക്കെയാണ് താരങ്ങള്‍ പറയുന്നതെന്ന് ചിത്രങ്ങളിലൂടെ വായിക്കൂ...

സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് അനൂപ് ചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ ഇറക്കി വിട്ടത്. മതമേലധ്യക്ഷന്‍മാരുടെ പൃഷ്ടം താങ്ങാന്‍ കലാകാരന്മാര്‍ പോകരുതെന്നും അനുപ് ചന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
സമുദായ നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍ എസ് എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സുകുമാരന്‍ നായര്‍. അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും. മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനം എന്നും മേജര്‍ രവി പറഞ്ഞു.
സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
സ്മാര്‍ട്ട് ഡ്രൈവ് മാഗസിന്റെ ചീഫ് എഡിറ്റര്‍ ബൈജു എന്‍ നായരുടെ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് സാന്ദ്ര തോമസ് സുരേഷ് ഗോപിയ്ക്ക് തന്റെ പിന്തുണ അറിയിച്ചത്.

സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
പെരുന്നയില്‍ നടന്നത് ശുദ്ധ തോന്ന്യാസമാണെന്നാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചത്

സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ താരങ്ങള്‍
എന്‍ എസ് എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











