അനുഭവം പങ്കിട്ട് അനൂപ് ചന്ദ്രന്‍!നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് ചന്ദ്രന്‍. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായും അദ്ദേഹം എത്തിയിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇത് പറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാകുമെന്ന് തോന്നി, അതിനാലാണ് താന്‍ ലൈവില്‍ വന്നതെന്ന് പറഞ്ഞായിരുന്നു അനൂപ് ചന്ദ്രന്‍ തുടങ്ങിയത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ ലൈവ് വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ പിതാവിന് ആഞ്ജിയോഗ്രാം ചെയ്യാൻ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതാണ് അനൂപ് ചന്ദ്രനും കൂട്ടരും. സീരിയസായുള്ള പല രോഗികളെയും നോക്കി ഇവരുടെ അവസരം എത്തിയപ്പോൾ നേരം ഇരുട്ടി.
ക്ഷമയോടെ കാത്തിരുന്നവർക്കു മുന്നിൽ വെളുപ്പിന് 2.30 മണിയായപ്പോൾ ഒരു ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിനകത്തു നിന്നും ഇറങ്ങി തങ്ങളുടെ മുന്നിലൂടെ കടന്നു പോയി. മുന്നിൽ വന്നു നിന്ന ഒരു കൊച്ചു കുട്ടിയെ വരെ ലാളിച്ചാണ് അദ്ദേഹം കടന്നു പോയത്. ഡോക്ടർ ജയപ്രകാശ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളതിനാലാണ് ഞങ്ങള്‍ ഇന്നും സന്തോഷത്തോടെ കഴിയുന്നത് . സുഹൃത്തിന്റെ അച്ഛൻ ഭേദപ്പെട്ടു.

രാവിലെ ഏഴു മണിക്ക് കണ്ണുതിരുമ്മി നോക്കിയ അനൂപ് ചന്ദ്രന് മുന്നിൽ അതേ ഡോക്ടർ അന്നത്തെ റൗണ്ട്സിന്റെ തിരക്കുമായി വീണ്ടും. നിങ്ങളെ പോലെ ആത്മാർപ്പണം ചെയ്യുന്ന ഡോക്റ്റർമാർ ഉള്ളത് കൊണ്ടാണ് നമ്മളെ പോലുള്ളവർ ജീവിച്ചിരിക്കുന്നത്. നന്ദി സർ, ഒരുപാടൊരുപാട് നന്ദി. ഡോക്‌ടറുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ടാണ് അനൂപ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











