അനൂപ് ചന്ദ്രന്‍ ഇനി മദ്യം തൊടില്ല!
നടന്‍ അനൂപ് ചന്ദ്രന്‍ ജീവിതത്തില്‍ ഒരു പുതിയ തീരുമാനമെടുത്തു, ഇനിയങ്ങോട്ട് മദ്യം തൊടില്ല. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ധീരമായ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താന്‍ മദ്യപാനം നിര്‍ത്തുകയാണെന്ന് അനൂപ് ചന്ദ്രന്‍ അറിയിച്ചത്. നെഹ്രു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് താന്‍ മദ്യപാനം നിര്‍ത്തിയകാര്യം അനൂപ് അറിയിച്ചത്.
ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് സിനിമയിലെത്തിയ അനൂപ് കോമഡി വേഷങ്ങളും സീരിയസായ വേഷങ്ങളുമെല്ലാം അവതരിപ്പിച്ച് ശ്രദ്ധ നേടി.

നാടകരംഗത്തുനിന്നാണ് അനൂപ് സിനിമയിലെത്തിയത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ അനൂപ് ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സുന്ദരിയെന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
പിന്നീട് അച്ചുവിന്റെ അമ്മ, ബ്ലാക്ക്, ക്ലാസ്‌മേറ്റ്‌സ്, കറുത്ത പക്ഷികള്‍, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനൂപ് അഭിനയിച്ചു. സിനിമയ്‌ക്കൊപ്പം നാടകാഭിനയവും അനൂപ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.


Click it and Unblock the Notifications











