For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി-ശ്രീനി വിവാഹം മാത്രമല്ല, അനൂപിനും വിവാഹം കഴിക്കണം! പെണ്‍കുട്ടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ..

  |

  മലയാളം ബിഗ് ബോസ് സീസണ്‍ വണ്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത സീസണ്‍ 2019 ല്‍ ഉണ്ടാവുമെന്നാണ് സൂചന. സിനിമ, ടെലിവിഷന്‍, മേഖലകളില്‍ നിന്നുമുള്ള പതിനാറ് പേരായിരുന്നു ബിഗ് ബോസില്‍ മാറ്റുരക്കാന്‍ എത്തിയിരുന്നത്. അതില്‍ ചിലരെ നമുക്ക് അടുത്ത് പരിചയമുണ്ടെങ്കിലും അത്ര പരിചയമില്ലാത്ത ആളുകളുമുണ്ടായിരുന്നു.

  anoop

  പ്രണവ് മാത്രമല്ല കാളിദാസും മിടുക്ക് കാണിക്കും! ജിത്തു ജോസഫ് രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്

  മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന അനൂപ് ചന്ദ്രനും ബിഗ് ബോസിലുണ്ടായിരുന്നു. എത്രയോ സിനിമകളിലൂടെ അനൂപിനെ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ അടുത്തറിയുന്നത്. ജീവിതത്തില്‍ ഒറ്റയാനായി കഴിയുന്ന അനൂപിന് നിയന്ത്രിക്കാനും കാത്തിരിക്കാനും ഒരാള്‍ വേണമെന്ന ആഗ്രഹം തോന്നി തുടങ്ങിയിരിക്കുകയാണ്.

  നിവിന്‍ പോളി തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയുടെ റെക്കോര്‍ഡ്! കൊച്ചുണ്ണി അതിശയിപ്പിക്കുന്നതിങ്ങനെ

   അനൂപിന്റെ വാക്കുകളിലേക്ക്..

  അനൂപിന്റെ വാക്കുകളിലേക്ക്..

  ഞാന്‍ എങ്ങനെയാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതായിരുന്നു ബിഗ് ബോസിലെ 70 ദിവസവും. അവിടെ 25 ദിവസം തികയ്ക്കുകയായിരുന്നു ടാര്‍ഗറ്റ്. അതുപോലും എത്തിപ്പിടിക്കാന്‍ പറ്റില്ലെന്ന ചിന്തയോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അതിന് പറ്റി. അതോടെ മനസ് ഫ്രീയായി. പിന്നെയുള്ള ദിവസങ്ങള്‍ ആസ്വദിച്ചാണ് മുന്നോട്ട് പോയതെന്നും അനൂപ് പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍.

  നിലപാടുകള്‍

  നിലപാടുകള്‍

  നമുക്ക് കൃത്യമായ ജീവിത വീഷണം വേണമെന്നും കാഴ്ചപ്പാട് വേണമെന്നും അത് അനുഭവ തലത്തില്‍ നമുക്ക് ബോധ്യപ്പെട്ടതാവണമെന്നും അനൂപ് പറയുന്നു. ആ കരുത്താണ് നമ്മുടെ നിലപാട്. സ്വന്തമായ അനുഭവങ്ങളും അറിവുകളുമുള്ള ആളുകളുടെ അടുത്ത് നില്‍ക്കുമ്പോഴാണ് നമ്മുടെ നിസാരത ബോധ്യപ്പെടുക. അത് കൊണ്ട് തന്നെ നിലപാടുള്ളൊരു മനുഷ്യനെ എപ്പോള്‍ കണ്ടാലും ബഹുമാനിക്കുമെന്നും അനൂപ് പറയുന്നു.

  വിവാഹം കഴിക്കണ്ടേ?

  വിവാഹം കഴിക്കണ്ടേ?

  ഇനി വിവാഹം കഴിക്കണ്ടേ എന്ന ചോദ്യത്തിന് അത്യാവശ്യം വിദ്യാഭ്യാസ യോഗ്യതയും സാമൂഹികമായ കാഴ്ചപ്പാടുകളുമൊക്കെയുള്ള ഒരു പെണ്‍കുട്ടിയെ ഏത് ജാതിയിലാണെങ്കിലും മതത്തിലാണെങ്കിലും സ്വീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. വിവാഹം അത്യാവശ്യമാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല. പക്ഷെ ഇനിയുള്ള കാലത്ത് നമ്മളെ നിയന്ത്രിക്കാനും കാത്തിരിക്കാനും ഒരാള്‍ കൂടെ വേണമെന്ന് തോന്നി തുടങ്ങിയിരിക്കുകയാണ്.

  ഒരുപാട് അവസരങ്ങള്‍ നഷ്ടമായി

  ഒരുപാട് അവസരങ്ങള്‍ നഷ്ടമായി

  മിമിക്രി അത്ര വലിയ കാര്യമല്ലെന്ന രീതിയിലുള്ള അനൂപിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. അത് തന്റെ കരിയറിനെ പോലും ബാധിച്ചെന്നും തന്റെ കൂടെ അഭിനയിക്കില്ലെന്ന് മിമിക്രി കലാകാരന്മാരായ കുറെ സിനിമാ നടന്മാര്‍ പരസ്യമായി പറഞ്ഞിരുന്നു. ്‌യാള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്യില്ലെന്ന് അവര്‍ പല നിര്‍മാതാക്കളോടും സംവിധായകരോടും പറഞ്ഞു. അത് കാരണം എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അനൂപ് പറയുന്നു. എന്റെ കരിയര്‍ ഗ്രാഫ് കയറി കൊണ്ടിരുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. അതോടെ ഞാന്‍ അടപടലം താഴേക്ക് വീണു. പക്ഷെ അങ്ങനെ വീഴ്ത്തുന്നവര്‍ ആലോചിക്കേണ്ടത് വളരെ സജീവമായി മുന്നോട്ട് പോവുന്നൊരാള്‍ക്ക് ബ്ലോക്ക് വെച്ചാല്‍ ദൈവം അയാളെ വേറെ വഴിയിലൂടെ വേറെ സ്ഥലത്ത് എത്തിക്കുമെന്നാണെന്നും അനൂപ് പറയുന്നു.

  ഒടുവില്‍ അവരെ കാണാന്‍ ശ്വേത മേനോന്‍ എത്തി, ബിഗ് ബോസിലെ ഏറ്റവും നല്ല കൂട്ടുകാര്‍! പുറത്തും അധോലോകം!!

  English summary
  Anoop Chandran talks about marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X