നടന്‍ അനുപ് ചന്ദ്രന്‍ വിവാഹിതനായി! കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്ത് ബഷീര്‍ ബഷി
നടന്‍ അനുപ് ചന്ദ്രന്‍ വിവാഹിതനായി. ഗുരുവായൂര്‍ വെച്ച് ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നതോടെയാണ് അനൂപിന്റെ വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു.
വിവാഹചിത്രങ്ങള്‍ വന്നതോടെ ആശംസകളുമായി നിരവധി ആളുകള്‍ എത്തി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ഥിയും അനൂപിന്റെ അടുത്ത സുഹൃത്തുമായ ബഷീര്‍ ബഷി കുടുംബസമേതം അനൂപിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആശംസകള്‍ അറിയിച്ച് ബഷീറും ചിത്രം പങ്കുവെച്ചിരുന്നു.

സിനിമയിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഇന്ന് വൈകുന്നേരം വിവാഹ വിരുന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സിനിമ പോലെ കൃഷിയെ സ്‌നേഹിക്കുന്ന ആളാണ് അനൂപ് ചന്ദ്രന്‍. തന്റെ വധുവും കൃഷിയെ സ്‌നേഹിക്കുന്ന ആളാണെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അനൂപിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അനൂപായിരുന്നു. റിയാലിറ്റി ഷോ യിലൂടെയാണ് താരത്തിന്റെ കുടുംബത്തെ കുറിച്ചും മറ്റ് വിവരങ്ങളെല്ലാം പ്രേക്ഷകര്‍ അറിഞ്ഞത്. അനൂപ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആരാധകര്‍ അറിഞ്ഞതും ഇതിലൂടെയായിരുന്നു.


Click it and Unblock the Notifications











