ഹോംലി മീല്‍സുമായി അനൂപ് കണ്ണന്‍
മമ്മൂട്ടിയെ നായകനാക്കി ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം ചെയ്ത അനൂപ് കണ്ണന്‍ പുതിയ ചിത്രവുമായി എത്തുന്നു. പുതുമുഖങ്ങളെ അണിനിരത്തിയാണ് അനൂപ് കണ്ണന്‍ രണ്ടാം പരീക്ഷണത്തിനെത്തുന്നത്. കൊച്ചിയിലെ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രത്തിന് ഹോംലി മീല്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തില്‍ വിപിന്‍ ആറ്റ്‌ലീ എന്നൊരു പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ വിപിനെ ചിത്രത്തില്‍ നായകനാക്കാന്‍ സംവിധായകന്‍ തീരുമാനിയ്ക്കുകയായിരുന്നു. മനോജ് കെ ജയനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ആകാശവാണി ജോലിക്കാരനാവുകയും പിന്നീട് ചാനല്‍ പരിപാടിയുടെ തലപ്പത്തെത്തുകയും ചെയ്യുന്ന ശരത് ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് അവതരിപ്പിക്കുന്നത്.

നെടുമുടി വേണു, സുനില്‍ സുഗദ, കൈലാഷ്, നീരജ് മാധവ്, സൃന്ദ അഷബ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ചെയ്യുന്നത്. സൃന്ദയാണ് നായികയായി എത്തുന്നത്. 1983ന് ശേഷം സൃന്ദ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്, ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റിക്കാറോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹുസൈന്‍, ദുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അനൂപ് കണ്ണന്റെ ആദ്യ ചിത്രമായ ജവാന്‍ ഓഫ് വെള്ളിമല വ്യത്യസ്തമായൊരു പ്രമേയമായിരുന്നു കൈകാര്യം ചെയ്തത്. മമ്മൂട്ടി, മംമ്ത മോഹന്‍ദാസ്, ആസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന ചിത്രം പക്ഷേ പ്രേക്ഷകര്‍ പ്രതീക്ഷിച്ചപോലെ സ്വീകരിച്ചിരുന്നില്ല. എന്തായാലും ആദ്യ ചിത്രത്തിലെ കുറവ് രണ്ടാം ചിത്രത്തിലൂടെ നികത്താന്‍ അനൂപിന് കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം. ഓണച്ചിത്രമായി എത്തുന്ന ഹോംലി മീല്‍സ് ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുക.


Click it and Unblock the Notifications











