ആത്മസുഹൃത്തല്ല അവന്റെ ആരാധകനാണ്! ജയസൂര്യയെക്കുറിച്ച് അനൂപ് മേനോൻ പറയുന്നത് ഇങ്ങനെ!!

By Desk

രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുകെട്ടുകള്‍ ഒന്നിച്ചപ്പോഴൊക്കെയും മലയാളസിനിമയ്ക്ക് ലഭിച്ചത് മികച്ച ചിത്രങ്ങളായിരുന്നു.അത്തരത്തില്‍ ഒരു ചിത്രം തന്നെയാണ് ഈ അടുത്ത് പ്രദര്‍ശനത്തിനെത്തിയ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രവും. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെ പോവാനും മടിക്കാത്ത ജയസൂര്യയുടെ ഈ ചിത്രം റിലീസിങ്ങിനുമുന്‍പുതന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ട്രാന്‍സ്വിമന്റെ കഥ പറഞ്ഞ ചിത്രത്തെ ഇരുംകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമ കണ്ടിറങ്ങിയവരെല്ലാം ചിത്രം കാണേണ്ടതാണെന്നും ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് മേരിക്കുട്ടിയെന്നുമാണ് പറയുന്നത്. ആത്മസുഹൃത്തോ സഹപ്രവർത്തകനോ അല്ല...... ഞാനിന്ന് അവന്റെ ആരാധകനാണ് ചിത്രം കണ്ട് പ്രശസ്ത ചലച്ചിത്രതാരം അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലെ വരികളാണിവ. ഞാൻ എന്ന സഹപ്രവർത്തകനെ,തിരക്കഥാകൃത്തിനെ ബ്യൂട്ടിഫുള്ളിലും, ട്രിവാൻഡ്രം ലോഡ്ജിലും, ഡേവിഡ് & ഗോലിയത്തിലും, ഗ്യാങ്‌സ് ഓഫ് വടക്കുനാഥനിലും പകർന്നാട്ടങ്ങളിലൂടെ കണ്മുന്നിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജയൻ പലവട്ടം....പക്ഷെ ഇന്ന് അത്ഭുതമല്ല. ജയസൂര്യയോട് ആദരവാണ് എന്നാണ് അദ്ധേഹം പറഞ്ഞിരിക്കുന്നത്.

facebook post

മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ 'മേരിക്കുട്ടി" മാത്രം..... ജയസൂര്യ ഇല്ലേയില്ല.....സിനിമയ്ക്കും മുകളിൽ 'നടൻ' ജ്വലിച്ചു നിൽക്കുന്ന അപൂർവ്വ കാഴ്ചകളിൽ ഒന്നാണ് മേരിക്കുട്ടി, ജയസൂര്യയുടെ അഭിനയ മികവിൽ മറ്റെല്ലാം മറന്ന്, സന്ദർഭങ്ങളെയും,ഉപകഥാപാത്രങ്ങളെയും മറന്ന് മേരിക്കുട്ടിയുടെ മനസ്സിനൊപ്പം മാത്രം നടത്തുന്ന ഒരു വൈകാരികയാത്രയാവുന്നു ആ സിനിമ. ഇത്രയും നാള്‍ അത്ഭുതപെടുത്തിയ ജയസൂര്യയുടെ ആരാധകനാണ് താന്‍ ഉന്നുമുതല്‍ എന്നു പറഞ്ഞാണ് അദ്ധേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറില്‍ ജയസൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സമൂഹം പാർശ്വവത്‌കരിച്ചു കളഞ്ഞ ഒരുപിടി മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾ അവതരിപ്പിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.ജൂണ്‍ 15ന് റിലീസിനെത്തിനെത്തിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X