»   » തന്നോടൊപ്പം അഭിനയിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന മോഹന്‍ലാല്‍, അനൂപ് മേനോന്‍

തന്നോടൊപ്പം അഭിനയിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന മോഹന്‍ലാല്‍, അനൂപ് മേനോന്‍

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം പ്രധാന വേഷത്തില്‍ അനൂപ് മേനോനും അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വേണുക്കുട്ടന്റെ റോളില്‍ തിളങ്ങിയ അനൂപ് ഏറെ സന്തുഷ്ടനാണ്.

മുന്‍പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് താനെന്ന അഭിനേതാവിനെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് അനൂപ് മേനോന്‍ പറഞ്ഞു. മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ കൂടിയാണ് താരമിപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൂടെ ഉള്ളവരെ നന്നായി പിന്തുണയ്ക്കും

ഗ്രാന്റ് മാസ്റ്റര്‍, പ്രണയം, കനല്‍, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി മോഹന്‍ലാലിനോടൊപ്പം മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തനിക്കൊപ്പം അഭിനയിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനുള്ള മോഹന്‍ലാലിന്റെ കഴിവിനെക്കുറിച്ചും അനൂപ് വാചാലനായി.

കഥാപാത്രം നന്നാക്കാന്‍ ശ്രമിച്ചിരുന്നു

ജിബു ജേക്കബും സിന്ധു രാജും തരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നാണ് താരം പറയുന്നത്. ഒരു സിനിമയിലെ കഥാപാത്രം സ്വീകരിക്കപ്പെടണമെങ്കില്‍ സംവിധാനവും തിരക്കഥയും നല്ലതായിരിക്കണം. ഇവ രണ്ടും നല്ലതാണെങ്കില്‍ സ്വഭാവികമായും അഭിനേതാവ് തന്നിലെ മികച്ച കഴിവുകള്‍ പുറത്തെടുക്കും.

കിട്ടുന്ന റോള്‍ മനോഹരമാക്കുക

ഏത് ടൈപ്പ് കഥാപാത്രങ്ങളെ കിട്ടിയാലും മനോഹരമാക്കാനാണ് താന്‍ ശ്രമിക്കുന്നത്. മോഹന്‍ലാല്‍, അലന്‍സിയര്‍. ഷാജോണ്‍ തുടങ്ങിയ മികച്ച ടീമിനൊപ്പമാണ് ചിത്രത്തില്‍ അണിനിരന്നത്.

എന്റെ സിനിമകളുടെ വിമര്‍ശകയല്ല

മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനില്‍ ഇറങ്ങിയ സിനിമ അനൂപിന്റെ ഭാര്യയായ ക്ഷേമയും കണ്ടിരുന്നു. സിനിമ ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞിരുന്നു.

English summary
Anoop Menon is talking about his experience with Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam