For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് മോഹന്‍ലാലും വിസ്‌കിയുമാണ് അത്! മോഹന്‍ലാലിന്‍റെ ലോക് ഡൗണ്‍ വിനോദം ഇതാണ്! ചിത്രം വൈറല്‍!

  |

  മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുള്ളത്. അഭിനയവും ആലാപനവും നിര്‍മ്മാണവും മാത്രമല്ല സംവിധായകനായും താനെത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബറോസ് എന്ന ത്രീഡി ചിത്രവുമായി താനെത്തുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ലൂസിഫറിലൂടെ മോഹന്‍ലാല്‍ സംവിധായകനായി തുടക്കം കുറിച്ചപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരുന്നത് മോഹന്‍ലാലിന്റെ സിനിമയ്ക്കായാണ്. അഭിനയം മാത്രമല്ല അവതാരകനായും അദ്ദേഹം എത്താറുണ്ട്. ബിഗ് ബോസ് മലയാളം അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്.

  ലോക് ഡൗണ്‍ സമയത്ത് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ വിവാഹവാര്‍ഷികം കടന്നുപോയത്. പ്രണവിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലുള്ളത്. മകള്‍ മായ വിദേശത്താണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെ ലോക് ഡൗണ്‍ ആക്റ്റിവിറ്റിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അനൂപ് മേനോന്‍.

  പ്രണവും വിസ്‌കിയും

  പ്രണവും വിസ്‌കിയും

  ബിഗ് ബോസ് സീസണ്‍ 2മായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ ചെന്നൈയിലേക്ക് എത്തിയത്. തിരിച്ച് കൊച്ചിയിലേക്ക് മടങ്ങാനിരിക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സുചിത്രയ്ക്കും പ്രണവിനുമൊപ്പം ചെന്നൈയില്‍ കഴിയുകയാണ് അദ്ദേഹം. കടലിനോട് ചേര്‍ന്നാണ് ചെന്നൈയിലെ വീട്. ആളും ആരവങ്ങളുമില്ലാത്ത കടല്‍ത്തീരത്തൂടെ നടക്കുകയാണ് ലാലെന്ന് വ്യക്തമാക്കി നേരത്തെ സത്യന്‍ അന്തിക്കാട് എത്തിയിരുന്നു. പ്രണവും വളര്‍ത്തുനായ വിസ്‌കിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പകര്‍ത്തിയത് മോഹന്‍ലാലാണ്.

  അനൂപ് മേനോന്‍ പങ്കുവെച്ച ചിത്രം

  അനൂപ് മേനോന്‍ പങ്കുവെച്ച ചിത്രം

  ചെന്നൈയിലെ വീട്ടില്‍ നിന്ന് മിനുട്ടുകള്‍ക്ക് മുമ്പ് ലാലേട്ടന്‍ പകര്‍ത്തിയതാണ്. അപ്പുവും അവരുടെ പ്രിയപ്പെട്ട വിസ്‌കീയുമാണ് ഫ്രെയിമില്‍. ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഇതാണ് മോഹന്‍ലാല്‍, ദ ഫോട്ടോഗ്രാഫറെന്ന കുറിപ്പോടെയാണ് അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ചത്. ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

  ഫോട്ടോഗ്രാഫിയിലെ താല്‍പര്യം

  ഫോട്ടോഗ്രാഫിയിലെ താല്‍പര്യം

  അഗ്നിദേവനിലും ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലും ഫോട്ടോഗ്രാഫറായി അഭിനയിച്ചുവെന്ന ബന്ധം മാത്രമല്ല മോഹന്‍ലാലിനുള്ളത്. മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. പ്രിയദര്‍ശനും കുടുംബത്തിനുമൊപ്പം യാത്രകള്‍ നടത്തുമ്പോള്‍ സ്ഥിരമായി ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത് മോഹന്‍ലാലായിരുന്നു. മുന്‍പ് ഫിലിമിടാതെ ചിത്രം പകര്‍ത്തി അബദ്ധം പറ്റിയതിനെക്കുറിച്ച് പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞിരുന്നു.

  റാമിനിടയില്‍

  റാമിനിടയില്‍

  മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം. തൃഷയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്നുള്ളത് വലിയ സ്വപ്‌നമായി കൊണ്ടുനടന്നിരുന്നു തൃഷ. അതിനിടയിലാണ് താരത്തിന് ഈ അവസരം ലഭിച്ചത്. ബിഗ് ബജറ്റ് ചിത്രമായാണ് റാം ഒരുങ്ങുന്നത്. ലോക് ഡൗണായതോടെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. സ്വന്തം സിനിമയായ ബറോസിന്റെ ചിത്രീകരണവും ഈ വര്‍ഷത്തില്‍ നടത്തുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

  ലാലേട്ടന്‍ വിളിച്ചു

  ലാലേട്ടന്‍ വിളിച്ചു

  ലോക് ഡൗണായതോടെ ചെന്നൈയിലെ വീട്ടില്‍ തുടരുകയാണെങ്കിലും സഹപ്രവര്‍ത്തകരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു മോഹന്‍ലാല്‍. അമ്മയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാരുടെ കാര്യത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നു. ബാല, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, വിനു മോഹന്‍ തുടങ്ങിയവരെല്ലാം മോഹന്‍ലാലിന്‍റെ കരുതലിനെക്കുറിച്ച് വാചാലരായി എത്തിയിരുന്നു.

  English summary
  Anoop Menon about Mohanlal's photography skill
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X