»   » മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, മോഹന്‍ലാലിന്റെ കഥാപാത്ര രഹസ്യം വെളിപ്പെടുത്തി അനൂപ് മേനോന്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, മോഹന്‍ലാലിന്റെ കഥാപാത്ര രഹസ്യം വെളിപ്പെടുത്തി അനൂപ് മേനോന്‍

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് ശേഷം അനൂപ് മേനോന്‍ അനുഭവം പങ്കു വയ്ക്കുന്നത് ഇത് ആദ്യമല്ല. എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം അനൂപ് മേനോന്‍ പങ്കു വച്ചിരുന്നു. ഓരോ കഥാപാത്രത്തിനും ലാല്‍ കൊടുക്കുന്ന താളവും ടൈംമിങും പൂര്‍ണതയുള്ളതായിരിക്കും. ഒത്തിരി കാര്യങ്ങള്‍ ലാലില്‍ നിന്നും പഠിക്കാനുണ്ടെന്നും അനൂപ് അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം അനൂപ് മേനോന്‍ പങ്കു വയ്ക്കുന്നു. വളരെ ഈസിയായിട്ടാണ് ലാല്‍ എല്ലാക്കാര്യത്തിനെയും നോക്കികാണുന്നത്. പാഠമാക്കേണ്ട, ലാല്‍ ഒരു സ്‌കൂള്‍ തന്നെയാണെന്ന് അനൂപ് മേനോന്‍ പറയുന്നു. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ കുറിച്ചും അനൂപ് മേനോന്‍ വെളിപ്പെടുത്തി.


ഉലഹന്നാന്‍

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഉലഹന്നാന്‍ ജോലി കഴിഞ്ഞെത്തിയാല്‍ അയല്‍വാസികളായ സുഹൃത്തുക്കള്‍ക്കൊപ്പം കൂടും. ഏറെ വാചാലനും ആക്ടീവുമാണ് ഉലഹന്നാന്‍.


വേണുകുട്ടന്‍

വേണുകുട്ടനാണ് അനൂപ് മേനോന്‍) ഉലഹന്നനാന്റെ അടുത്ത സുഹൃത്ത്. എല്ലാം തുറന്ന് സംസാരിക്കുന്നതും വേണുകുട്ടനോടാണ്. അനൂപ് മേനോന്‍ പറയുന്നു.


അഭിനയിക്കുമ്പോള്‍

അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ പുതിയ എനര്‍ജി നമുക്ക് കിട്ടുമെന്നും അനൂപ് മേനോന്‍ പറഞ്ഞു. പാടമല്ല, ഒരു സ്‌കൂളാണ് ലാല്‍ എന്നും അനൂപ് മേനോന്‍ കൂട്ടി ചേര്‍ത്തു.


റിലീസ്

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മീനയാണ് ചിത്രത്തിലെ നായിക. ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Anoop Menon about Munthirivallikal Thalirkkumbol.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam