»   » അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

By: Rohini
Subscribe to Filmibeat Malayalam

ഏറെ നാള്‍ സൗഹൃദത്തിലായിരുന്നു അനൂപും ഷേമയും. പിന്നെ അത് പ്രണയമായി മാറി.. വിവാഹത്തിലെത്തി. പ്രണയദിനത്തില്‍ പ്രിയ പത്‌നി നല്‍കിയ സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷേമ നല്‍കിയ മറക്കാന്‍ കഴിയാത്ത മറ്റൊരു സമ്മാനത്തെ കുറിച്ചാണ് അനൂപ് പറഞ്ഞത്.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളിനായിരുന്നത്രെ ക്ഷേമയുടെ സര്‍പ്രൈസ് സമ്മാനം. ഓഗസ്റ്റ് മൂന്നിനായിരുന്നു ബേര്‍ത്ത് ഡേ. സമ്മാനത്തെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നു, തുടര്‍ന്ന് വായിക്കൂ

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

ഷേമ തന്റെ ജീവിതത്തിലേക്ക് വന്ന ശേഷം ജീവിതം കുറച്ചുകൂടെ സന്തോഷമുള്ളതായി മാറിയെന്ന് അനൂപ് മേനോന്‍ പറയുന്നു. തനിക്ക് ജീവിതത്തില്‍ കിട്ടിയ മറക്കാനാകാത്ത സമ്മാനം ഷേമയുടെ വകയായിരുന്നു.

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കനലിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഖത്തറിലായിരുന്നു. ബേര്‍ത്ത് ഡേ അവിടെ ആഘോഷിച്ചാലോ എന്ന് വിചാരിച്ചു. അപ്പോള്‍ ഷേമ പറഞ്ഞു, വീട്ടിലേക്ക് വാ, ആദ്യത്തെ ബേര്‍ത്ത് ഡേ ഇവിടെ ആഘോഷിക്കാം എന്ന്. അങ്ങനെ രാവിലെ വീട്ടിലെത്തി.

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

പിറന്നാല്‍ ദിവസം ഉച്ചവരെ കിടന്നുറങ്ങി. ഉച്ചയ്ക്ക് പായസവും നാടന്‍ സദ്യയും. എന്റെ അച്ഛനും അമ്മയും ഷേമയുടെ അച്ഛനും അമ്മയും രഞ്ജിയേട്ടനും ശങ്കറുമൊക്കെ വിളിച്ചു പിറന്നാള്‍ ആശംസകള്‍ പറഞ്ഞു

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

വൈകിട്ട് താജ് മലബാറില്‍ പോയി ഭക്ഷണം കഴിക്കാം എന്ന് ഷേമ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ താജില്‍ പോയി. അവിടെ സീ സൈഡില്‍ ഒരു പുല്‍ത്തകിടുണ്ട്. താജില്‍ പോയാല്‍ പതിവായി അവിടെയാണ് ഞാന്‍ ഇരിക്കാറ്. അന്ന് പോയപ്പോള്‍ അവിടെ മുഴുവന്‍ ഇരുട്ടായി ഇരിക്കുന്നു. 'ഇന്നിവിടെ സര്‍വ് ചെയ്യുന്നില്ല സര്‍' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. പെട്ടന്ന് ലൈറ്റ് കത്തി

അനൂപ് മേനോന് ഭാര്യ നല്‍കിയ മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം

ലൈറ്റ് കത്തിയപ്പോള്‍ മനോഹരമായ അലങ്കാരങ്ങള്‍. നോക്കുമ്പോള്‍ ചുറ്റും എന്റെയും ഷേമയുടെയും ബന്ധുക്കള്‍. അഞ്ചാം ക്ലാസ് മുതല്‍ കൂടെ പഠിച്ച എന്റെ ക്ലോസ് ഫ്രണ്ട്‌സ്. തിരുവനന്തപുരത്തും ബാംഗ്ലൂരിലും അമേരിക്കയിലും വരെയുള്ള ചങ്ങാതിമാര്‍. കൂടാതെ രഞ്ജിയേട്ടന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രാജ് പ്രഭാവതി മേനോന്‍ തുടങ്ങിയവര്‍. എല്ലാവരെയും ഷേമ ഒറ്റയ്ക്ക് വിളിച്ച് അവിടെ എത്തിച്ചതാണ്. നമ്പെറാക്കെ ഞാനറിയാതെ സംഘടിപ്പിച്ചു. ഞാന്‍ ആകെ സര്‍പ്രൈസ്ഡായി. ജീവിതത്തില്‍ അതുപോലൊരു അനുഭവം വേറെ ഉണ്ടായിട്ടില്ല.

English summary
Anoop Menon about a surprise gift got from his wife Shema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam