ജോ ജോസഫ് തിരുതനവുമായി വീണ്ടും അനൂപ്

By Nirmal Balakrishnan

ജോ ജോസഫ് തിരുതനം. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. എന്നാല്‍ ഇതേ കഥാപാത്രത്തെ അനൂപ് മേനോന്‍ രണ്ടാം തവണയാണ് അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത വിലോലം എന്ന ടെലിഫിലിമില്‍ അനൂപ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജോയ് ജോസഫ് തിരുതനം. അതേ കഥാപാത്രത്തെ ഷീ ടാക്‌സിയിലേക്ക് എടുക്കുകയായിരുന്നു. അതേ കഥാപാത്രത്തെ പുതിയ ചിത്രത്തിലേക്ക് എടുക്കുകയായിരുന്നു.

anoop-menon

ഇതിനു മുന്‍പും ഇവര്‍ ഇതേ പരിപാടി ചെയ്തിട്ടുണ്ട്. രണ്ടുപേരൂം കൂടി ചെയ്ത ഡിസംബര്‍ മിസ്റ്റ് എന്ന ടെലിഫിലിമില്‍ അനൂപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ജീവന്‍ എന്നായിരുന്നു. അതേ കഥാപാത്രത്തെയാണ് സജി സംവിധാനം ചെയ്ത് അനൂപ് നായകനായ ആംഗ്രി ബേബീസില്‍ കൊണ്ടുവന്നത്. ഭാവനയായിരുന്നു ഇതില്‍ നായിക. ചിത്രം മോശമല്ലാത്ത കലക്ഷന്‍ നേടുകയും ചെയ്തു. അങ്ങനെ പഴയ കഥാപാത്രം വീണ്ടും ഹിറ്റായപ്പോള്‍ പുതിയ ചിത്രത്തിലും അത് ആവര്‍ത്തിക്കുകയായിരുന്നു.

കാവ്യാ മാധവന്‍ ആണ് ഷീ ടാക്‌സിയിലെ നായിക. ഗണേഷ് കുമാര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രം റോഡ് മൂവിയാണ്. അനൂപ് മേനോനും കൂട്ടരും നടത്തുന്ന യാത്ര. കാവ്യ മാധവന്റെ കാറില്‍ മൂന്നുപേര്‍ നടത്തുന്ന യാത്ര. ഗണേഷ്‌കുമാറും കൂട്ടരും നടത്തുന്ന യാത്ര. ഈ മൂന്നു യാത്രയും ഒന്നു ചേര്‍ന്നു ഒടുവിലൊരു യാത്ര. അതാണ് ഷീ ടാക്‌സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X