»   » അനൂപ് മേനോന്റെയും ഭാവനയുടെയും കുട്ടികളുണ്ട് സൂക്ഷിക്കുക ;ട്രെയിലര്‍ കാണാം..

അനൂപ് മേനോന്റെയും ഭാവനയുടെയും കുട്ടികളുണ്ട് സൂക്ഷിക്കുക ;ട്രെയിലര്‍ കാണാം..

By: Pratheeksha
Subscribe to Filmibeat Malayalam

അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാല താരങ്ങളായ സനൂപ് ,സിദ്ധാര്‍ത്ഥ് എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്.

ആംഗ്രി ബേബീസ് എന്ന ചിത്രത്തിനു ശേഷം ആനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മേജര്‍ ഗൗതം കേശവ് എന്നൊരു പട്ടാളക്കാരന്റെ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുക. ഗൗതം കേശവിന്റെ ഭാര്യയായി ഭാവനയും. ഷാഹിദ എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്.

Read more:''പുലിമുരുകന്‍ വിജയിച്ചപ്പോള്‍ ആദ്യം വിളിച്ചത് മമ്മൂട്ടി''

photo-2016-11-

എഴുത്തുകാരനും നടനുമായ മകരദ് ദേശ്പാണ്ഡേ, അനുമോള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി സുകുമാറാണ് ഛായാഗ്രഹണം .സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിപാലാണ്. ചിത്രം നവംബര്‍ അവസാന വാരം തിയറ്ററുകളിലെത്തും .

English summary
anoop menon bhavana film kuttikalund sokshikkuka trailer is out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam