»   » വികെ പ്രകാശ് ചിത്രത്തിലൂടെ അനുപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

വികെ പ്രകാശ് ചിത്രത്തിലൂടെ അനുപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam


വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മുന്തിരി തോപ്പിലെ അതിഥി എന്ന ചിത്രത്തില്‍ അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു. ആങ്ക്രി ബേബീസ് ഇന്‍ ലവ് ട്രിവാന്‍ട്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നെടുമുടി വേണു, ജോയ് മാത്യൂ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്രിവാന്‍ട്രം ലോഡജിന് ശേഷം അനൂപ് മേനോനൊപ്പം അഭിനയിക്കാന്‍ താന്‍ ഏറെ കംഫര്‍ട്ടബിളാണെന്ന് ഭാവന നേരത്തെ പറഞ്ഞിട്ടുണ്ട്. വികെ പ്രകാശിനൊപ്പം മുമ്പും ഒന്നിച്ച പ്രവര്‍ത്തിച്ച തനിയ്ക്ക് സംവിധായകനോട് പരസ്പര വിശ്വാസവും സ്‌നേഹ ബന്ധമുണ്ടെന്നും അനൂപ് പറയുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

bhavana-anoop-menon

ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും അനൂപ് മേനോന്‍ പറയുന്നു. മൈസൂര്‍, ബാംഗ്ലൂര്‍, മുബൈ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

മുമ്പ് ജയറാം ചിത്രമായ ഇവര്‍ എന്ന ചിത്രത്തിലൂടെ അനൂപ് മേനോനും ഭാവനയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ജോഡികളായി എത്തുന്നത്. എന്നാല്‍ അതിന് ശേഷം 2014 ല്‍ പുറത്തിറങ്ങിയ ആങ്ക്രി ബേബീസ് ലവ് അത്ര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

English summary
Anoop menon bhavana team up again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam