»   » അനൂപ് മേനോന്‍റെ ഗാരേജിലെ പുതിയ അതിഥി, ഇനിയുള്ള യാത്രയില്‍ കൂട്ടായി ബിഎംഡബ്ലു സെവന്‍ സീരീസ് !!!

അനൂപ് മേനോന്‍റെ ഗാരേജിലെ പുതിയ അതിഥി, ഇനിയുള്ള യാത്രയില്‍ കൂട്ടായി ബിഎംഡബ്ലു സെവന്‍ സീരീസ് !!!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ അനൂപ് മേനോന്റെ യാത്രകള്‍ക്ക് കൂട്ടായി പുതിയ അതിഥി എത്തി. ആഢംബര കാറുകളുടെ കൂട്ടത്തിലെ പ്രമാണിയായ ബിഎംഡബ്ലു സെവന്‍ സീരീസാണ് താരം ഇപ്പോള്‍ സ്വന്തമാക്കിയത്. ജാഗ്വര്‍ എക്‌സ്‌ജെ, ഔഡിക്യൂ7 എന്നിവയ്ക്ക് ശേഷമാണ് താരത്തിന്റെ ഗാരേജിലേക്ക് പുതിയ വാഹനമെത്തുന്നത്. ഭാര്യ ക്ഷേമ അലക്‌സാണ്ടറിന്റെ പേരിലാണ് ഈ വാഹനം താരം സ്വന്തമാക്കിയത്. വണ്ടിയോടൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Anoop Menon

താരങ്ങളില്‍ പലര്‍ക്കും വാഹനങ്ങളോട് അതീവ താല്‍പര്യമാണ്. പുതിയ വണ്ടി വാങ്ങുന്നത് പലപ്പോഴും വാര്‍ത്തയാവാറുമുണ്ട്. നിവിന്‍ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ ഈയ്യിടയ്ക്ക് പുതിയ വാഹനം സ്വന്തമാക്കിയിരുന്നു. മിനി സ്‌കീനില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് അനൂപ് മേനോന്‍. തുടക്കത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വളരെ പെട്ടന്നാണ് താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

Anoop Menon2

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാണ് അനൂപ് മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകമാണ്. ചിത്രത്തിലെ അനൂപ് മേനോന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അതേ അപ്പിയറന്‍സിലാണ് താരം വണ്ടി വാങ്ങാന്‍ എത്തിയിട്ടുള്ളത്.

English summary
Anoop Menon adds a new BMW 7 series to his collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam