»   » അനൂപ് മേനോന്‍ മമ്മൂട്ടിച്ചിത്രം സംവിധാനംചെയ്യുന്നു

അനൂപ് മേനോന്‍ മമ്മൂട്ടിച്ചിത്രം സംവിധാനംചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty and Anoop Menon
ചാനല്‍ അവതാരകനായും സീരിയല്‍ നടനായും പേരെടുത്ത അനൂപ് മേനോന്‍ സംവിധായകന്‍ വിനയന്റെ കാട്ടുചെമ്പകമെന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് പതുക്കെ ചെറിയ ചെറിയ റോളുകളിലൂടെ വളര്‍ന്ന അനൂപ് പിന്നീട് നായക നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായി മാറി. ചില ചിത്രങ്ങളിലൂടെ അനൂപിന് നല്ല പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ചില ചിത്രങ്ങള്‍ അനൂപിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരിക്കുകയാണ്. സിനിമയിലെ അനൂപ് നടത്തിക്കൊണ്ടിരിക്കുന്ന വണ്‍മാന്‍ ഷോ ആര്‍ക്കും പിടിക്കുന്നില്ലെന്ന് വന്നിരിക്കുകയാണ്. എന്തായാലും കരിയറിന്റെ ഈ ഘട്ടത്തില്‍ അനൂപിന് ഒരു മാറ്റമാവശ്യമാണ്. അഭിനയത്തിലും തിരക്കഥയെഴുത്തിലും ശ്രദ്ധിച്ചിരിക്കുന്ന അനൂപ് ഇനി കളമൊന്ന് മാറ്റിച്ചവിട്ടുകയാണ്. അടുത്തതായി സംവിധായകക്കുപ്പായമണിയാന്‍ പോവുകയാണ് അനൂപ്.

സ്വന്തം തിരക്കഥയാണ് അനൂപ് സംവിധാനം ചെയ്യുന്നത്, സൂപ്പര്‍താരം മമ്മൂട്ടിയാണ് അനൂപിന്റെ ആദ്യ നായകന്‍. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണത്രേ. 2013ല്‍ത്തന്നെ ചിത്രം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. സ്വന്തം തിരക്കഥ സംവിധാനം ചെയ്ത് അതിന്റെ വിധിയറിഞ്ഞശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിയ്ക്കുമെന്നാണ് അനൂപ് പറയുന്നത്.

ഇപ്പോള്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേബീസ് എന്ന ചിത്രത്തിലാണ് അനൂപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭാവനയാണ് ചിത്രത്തില്‍ അനൂപിന്റെ നായിക.

English summary
Actor, Script Writer Anoop Menon turning to direction for the first time, in the first movie he will direct Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam