ആംഗ്രി ബേബീസ് ഭാവനയെ മിസ് ചെയ്യുന്നു എന്ന്
'ആംഗ്രി ബേബിസി'ന് ശേഷം സജി സുരേന്ദ്രനുമൊത്ത് അടുത്ത ചിത്രം ചെയ്യുന്നതിന്റെ ത്രില്ലിലാണ് അനൂപ് മേനോന്‍. 'ഷി ടാക്‌സി' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ കാവ്യ മാധവനാണ് നായിക.
ആംഗ്രി ബേബീസ് ഒരു കൂട്ടായ്മയുടെ വജയമായിരുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സജി സുരേന്ദ്രന്‍ അണിയിച്ചൊരുക്കിയ ചിത്രം ഭാവനയെയും അനൂപ് മേനോനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്കൊണ്ട് തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആംഗ്രി ബേബീസ് ടീം വീണ്ടുമൊന്നിക്കുമ്പോള്‍ ഭാവനയെ മിസ് ചെയ്യുന്നു എന്ന് അനൂപ് മേനോന്‍ ഫേസ്ബുക്കിലെഴുതി. ആംഗ്രി ബേബീസിന്റെ വിജയത്തിന്റെ മുഖ്യ കണ്ണിയായിരുന്നു ഭാവന. വീണ്ടും ആ ടീം ഒന്നിക്കുമ്പോള്‍ താരത്തെ മിസ് ചെയ്യുന്നു എന്നാണ് അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'ഷി ടാക്‌സി'യ്ക്ക് വേണ്ടി ഭാവനയെ ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നമായതോടെയാണ് ഭാവന ഇല്ലാതായതെന്നും അനൂപ് പറഞ്ഞു. എന്നിരിക്കിലും മുന്‍ ചിത്രത്തെക്കാള്‍ നല്ലൊരു എന്റര്‍ ടൈന്‍മെന്റ് ഷി ടാക്‌സി നല്‍കുമെന്നും അനൂപ് പറയുന്നു.
കാവ്യ മാധവനാണ് ഷി ടാക്‌സ് ഓടിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാവ്യ തിരിച്ചുവന്ന് അഭിനയിക്കുന്നു എന്നതാണ് ഷി ടാക്‌സ് ആദ്യം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. ഭാവനയുടെ കുറവ് കാവ്യയ്ക്ക് നികത്താന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











