»   » തമാശക്കാരനായ ലാലേട്ടന്‍, ജിബു ജേക്കബ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് അനൂപ് മേനോന്‍

തമാശക്കാരനായ ലാലേട്ടന്‍, ജിബു ജേക്കബ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് അനൂപ് മേനോന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുന്നു. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ അനൂപ് മേനോനും ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്ത കനലിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അനൂപ് മേനോന്‍. ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ അതിന്റെ സന്തോഷം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലും അനൂപും ചേര്‍ന്നെടുത്ത സെല്‍ഫി. കാണൂ..

mohanlal-anoop

ഉലഹന്നാന്‍ എന്ന് പേരുള്ള ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്നും അനൂപ് മേനോന്‍ പറയുന്നു. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. പ്രണയോപനിഷത്ത് എന്ന് തന്നെയായിരിക്കും ചിത്രത്തിന്റെ പേര് എന്നും കേള്‍ക്കുന്നുണ്ട്.

എം സിന്ധു രാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലികളും ആട്ടിന്‍കുട്ടികളും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് എം സിന്ധുരാജായിരുന്നു. വെള്ളിമൂങ്ങ പോലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

English summary
Anoop menon facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam