അനൂപ് മേനോന്‍ വിവാഹിതനായി
നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ അനൂപ് മേനോന്‍ വിവാഹിതനായി. ഇന്ന് (27-12-2014) രാവിലെ 7.30 ന് അനൂപ് ക്ഷേമ അലക്‌സാണ്ടറുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. അനൂപിന്റെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിവാഹം കഴിഞ്ഞ വാര്‍ത്ത അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു. ഒപ്പം ഇരുവരുടെയും ഫോട്ടോയും ഉണ്ട്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും അനൂപ് സ്റ്റാറ്റസിലൂടെ ആവശ്യപ്പെടുന്നു.

ലളിതമായ രതീയിലാണ് വിവാഹം നടന്നത്. വിവാഹ സദ്യകളോ ആര്‍ഭാടങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ക്ഷേമയും വിവാഹ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. എല്ലാം സിംപിള്‍ ആയിരുന്നു. വിവാഹ സത്കാരം ഉണ്ടായിരിക്കില്ലെന്ന് അനൂപ് നേരത്തെ അറിയിച്ചതാണ്.
പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്നു, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി. 'ഷി ടാക്‌സി' എന്ന സജി സുരേന്ദ്രന്‍ ചിത്രത്തിലാണ് അനൂപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications