തല അജിത്തിന്റെ സ്റ്റൈല്‍ പിന്തുടര്‍ന്ന് അനൂപ് മേനോനും
തമിഴകത്ത് തല അജിത്ത് തന്റെ നരച്ച മുടി കളര്‍ ചെയ്യാതിരുന്നപ്പോള്‍ അതും ഒരു സ്‌റ്റൈലായി. സിനിമയ്ക്ക് അത്യാവശമായ ഘട്ടത്തില്‍ മാത്രമേ അജിത്ത് തന്റെ തലമുടി കറുപ്പിക്കാറുള്ളൂ.
തമിഴ് നാട്ടില്‍ മാത്രമല്ല, അജിത്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ മലയാളത്തിലും ഫെയിമസാണ്. ഇപ്പോള്‍ അജിത്തിന്റെ ഈ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ പിന്തുടര്‍ന്നിരിയ്ക്കുന്നത് അനൂപ് മേനോനാണ്.

അനൂപ് വെറുതെയങ്ങ് വളുപ്പിച്ചതല്ല. തന്റെ പുതിയ ചിത്രമായ പാവാടയിലെ ലുക്കാണിത്. നേരത്തെ 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലും അനൂപ് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റാലിലായിരുന്നു എത്തിയത്. ഇപ്പോള്‍ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയില്‍ പൃഥ്വിരാജിനൊപ്പം മര്‍മ പ്രധാനമായ വേഷത്തിലാണ് അനൂപും എത്തുന്നത്.
നേരത്തെ അനൂപ് മേനോന്റെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് ബിജു മേനോനെ ആയിരുന്നു. ഡേറ്റിന്റെ ചില പ്രശ്‌നങ്ങല്‍ കാരണംം ബിജു പിന്മാറിയപ്പോഴാണ് അനൂപ് പകരക്കാരനായി എത്തിയത്. എന്തായാലും പുതിയ ലുക്ക് കൊള്ളാം.


Click it and Unblock the Notifications