»   »  ലാലിന്റെ ഡേറ്റ് കിട്ടില്ലെങ്കില്‍ തിരക്കഥ കീറും

ലാലിന്റെ ഡേറ്റ് കിട്ടില്ലെങ്കില്‍ തിരക്കഥ കീറും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാകേണ്ട ഒരു തിരക്കഥ താന്‍ എഴുതിവച്ചിട്ടുണ്ടെന്നും അതിലഭിനയിക്കാന്‍ ലാല്‍ തയ്യാറായില്ലെങ്കില്‍ തിരക്കഥ കീറിക്കളയേണ്ടിവരുമെന്നും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍.

ഞാന്‍ എഴുതിവച്ചിരിക്കുന്ന തിരക്കഥയിലെ നായകനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലില്ലാതെ ഇന്ത്യയിലെ മറ്റൊരു നടനും സാധ്യമല്ല. എന്തെങ്കിലും കാരണങ്ങളാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നാല്‍ ഞാന്‍ തിരക്കഥ കീറിക്കളയുകയേയുള്ളു- അനൂപ് പറയുന്നു. നേരത്തേ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം താന്‍ ആലോചിക്കുകയാണെന്ന് അനൂപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാല്‍ അഭിനയിച്ചില്ലെങ്കില്‍ തിരക്കഥ നശിപ്പിക്കുമെന്ന് അനൂപ് വ്യക്തമാക്കിയിരിക്കുന്നത്.

Anoop Menon and Mohanlal

ലാലിനെക്കുറിച്ചുള്ള അനൂപിന്റെ ഈ അഭിപ്രായപ്രകടനത്തിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. നേരത്തേ പകല്‍നക്ഷത്രങ്ങള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി തിരക്കഥയെഴുതിയത് അനൂപായിരുന്നു. ഈ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നല്ല ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പ്രണയം, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ മോഹന്‍ലാലിന്റെ മികച്ച മറ്റുചില ചിത്രങ്ങളിലും അനൂപ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

അനൂപ് തനിയ്ക്ക് മാത്രം അഭിനയിക്കാന്‍ കഴിയുന്നൊരു തിരക്കഥ തയ്യാറാക്കിയ വിവരം ലാലിനറിയുമോയെന്നകാര്യം വ്യക്തമല്ല. എന്തായാലും അനൂപ് ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഇത്തരമൊരു കാര്യത്തിന് ലാല്‍ ചെവികൊടുക്കാതിരിക്കാന്‍ സാധ്യതയില്ല.

English summary
Actore, Script Writer Anoop Menon have a script for Mohanlal, and he sait that if Lal could not act in this film, he will ruin the script.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam