»   » അനൂപ് വീണ്ടും രഞ്ജിത്ത് ചിത്രത്തില്‍

അനൂപ് വീണ്ടും രഞ്ജിത്ത് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
 Ranjith
നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായി പലറോളുകളില്‍ അനൂപ് ഏറെ നാളായി സിനിമയിലുണ്ട്. പക്ഷേ ചുരുക്കം ചില ചിത്രങ്ങളൊഴിച്ചാല്‍ സ്വന്തം ക്രെഡിറ്റില്‍ വിജയിപ്പിച്ച ചിത്രങ്ങള്‍ അനൂപിനെ സംബന്ധിച്ച് വളരെ കുറവാണ്.

താരത്തിന്റെ വലിയ പരാജയമാകുന്ന ഈ വണ്‍മാന്‍ഷോയ്‌ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിലും മറ്റും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ഒരേ കൂട്ടുകെട്ടുമായി വീണ്ടും വീണ്ടും വരുന്നതും അനൂപിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാക്കുന്ന വസ്തുതയാണ്.

എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുത്ത് അടിമുടി മാറാനുള്ള തയ്യാറെടുപ്പിലാണ് അനൂപ്. സ്ഥിരം കൂട്ടുകെട്ടുകളില്‍ നിന്നും മ്ാറി, കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ അനൂപ് പറഞ്ഞു. മാത്രമല്ല അധികം വൈകാതെ താന്‍ ഒരു രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.

ഇതിന് മുമ്പ് രഞ്ജിത്ത് ഒരുക്കിയ തിരക്കഥയെന്ന ചിത്രത്തില്‍ അനൂപ് പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പുതിയ ചിത്രം എത്തരത്തിലുള്ളതാണെന്നും തന്റെ റോള്‍ എന്താണെന്നുമൊന്നും രഞ്ജിത്ത് വിശദീകരിച്ചിട്ടില്ലെന്നും എന്തായാലും താന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അനൂപ് പറയുന്നു.

English summary
Writer Actor Anoop Menon will soon act in a Ranjith movie for the second time
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam