പുളുവന്‍ മത്തായിയായി അനൂപ് മേനോന്‍

By Gokul

മമ്മൂട്ടി ഒഴിവാക്കിയ സജി സുരേന്ദ്രന്റെ പുതിയ സിനിമയില്‍ അനൂപ് മേനോന്‍ നായകനാകും. പുളുവന്‍ മത്തായി എന്ന് പേരിട്ടിരിക്കുന്ന സിനിമ പേരിനെ അനുസ്മരിപ്പിക്കുംവിധം ഏപ്രില്‍ ഒന്നിന് ഷൂട്ടിങ് തുടങ്ങാനാണ് പരിപാടി. കാവ്യാ മാധവന്‍ പ്രധാന കഥാപാത്രമാകുന്ന ഷീ ടാക്‌സിക്കുശേഷമാണ് സജി സുരേന്ദ്രന്‍ പുളുവന്‍ മത്തായിയുമായി രംഗത്തെത്തുന്നത്.

നിരുപദ്രവകരമായ ആരും വിശ്വസിച്ചു പോകുന്ന നുണകള്‍ പറയുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ വേഷമിടുന്നത്. നുണകളിലൂടെതന്നെ വികസിക്കുന്ന സിനിമ കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സജി സുരേന്ദ്രന്റെ സ്ഥിരം തിരക്കഥാകൃത്തായി കൃഷ്ണാ പൂജപ്പുരയാണ് പുളുവന്‍ മത്തായിയുടെയും രചന.

anoop-menon

നേരത്തെ ആംഗ്രീ ബേബീസ്, ഷീ ടാക്‌സി എന്നീ സിനിമകളിലും അനൂപ് മേനോന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്നാംവട്ടവും മൂവര്‍സംഘം കൈകോര്‍ക്കുമ്പോള്‍ ഹിറ്റുതന്നെയാണ് ഇവരുടെ പ്രതീക്ഷ. ഭാവന നായികയായ ആംഗ്രീ ബേബീസ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കൊട്ടിഘോഷിച്ചെത്തിയ സിനിമയുടെ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് പരാജയകാരണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടുള്ള സിനിമയായിരിക്കും ഷീ ടാക്‌സിയെന്ന് അണിയറക്കാര്‍ ഉറപ്പു നല്‍കുന്നു. കാവ്യമാധവന്‍ ടാക്‌സി ഡ്രൈവറായി ചിത്രത്തില്‍ വേഷമിടുന്നു. നീണ്ട ഇടവേശയ്ക്കുശേഷം കാവ്യ വീണ്ടും സിനിമയിലെത്തുന്ന ചിത്രം കൂടിയാണ് ഷീ ടാക്‌സി. സിനിമ ഫിബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X