ഇനി കുടുംബചിത്രങ്ങള്‍ മാത്രം: അനൂപ് മേനോന്‍

By Lakshmi

സീരിയലുകളില്‍ നിന്നെത്തി സിനിമയില്‍ വളരെപെട്ടെന്നുതന്നെ ബഹുമുഖ പ്രതിഭയാണെന്ന് പേരെടുത്ത അനൂപ് മേനോന്‍ അടുത്തകാലത്തായി കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന താരങ്ങളില്‍ ഒരാളാണ്. കെട്ടുറപ്പില്ലാത്ത തിരക്കഥകളുമായിവന്ന അനൂപ് മേനോന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നത് ന്യൂജനറേഷന്‍ എന്ന പേരില്‍ വന്ന ചിത്രങ്ങളിലെ അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങളായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് പതിവ് കൂട്ടുകെട്ടുകളില്‍ നിന്നും മാറിനില്‍ക്കുന്ന അനൂപ് മേനോന്‍ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.

ഇനിയുള്ള തന്റെ ചിത്രങ്ങളെല്ലാം കുടുംബപ്രേക്ഷകരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവുമെന്നാണ് അനൂപ് പറയുന്നത്. മലയാളസിനിമയില്‍ അടുത്തകാലത്ത് ചരിത്രം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഇത്രയധികം വിജയം കൊയ്തത് കുടുംബപ്രേക്ഷകരുടെ പങ്കാളിത്തം കൊണ്ടാണെന്നാണ് അനൂപ് പറയുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളിലായിരിക്കും താനിനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും അനൂപ് പറയുന്നു.

Anoop Menon

വളരെ സാധാരണക്കാരായ ആളുകളുടെ കുടുംബവുമായി അടുത്തുനില്‍ക്കുന്ന കഥയായതുതന്നെയാണ് ദൃശ്യത്തിന്റെ വിജയത്തിനുള്ള പ്രധാനകാരണം. സിനിമയെ സംബന്ധിച്ച് അതിന്റെ വാണിജ്യപരമായി വിജയം വലുതുതന്നെയാണ്- അനൂപ് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ സയലന്‍സ് എന്ന മമ്മൂട്ടിചിത്രത്തില്‍ അനൂപ് പ്രധാനവേഷത്തിലെത്തിയിരുന്നു. പുതിയ ചിത്രമായ 1983ലും അനൂപ് മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ലാവണ്ടര്‍, മഴനീര്‍ത്തുള്ളികള്‍, ആംഗ്രി ബേബീസ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി അനൂപിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X