അനൂപ് മേനോന്‍ ഹാപ്പിയാണ്
പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കുക എന്നുപറഞ്ഞാല്‍ മലയാളത്തിലെ എല്ലാ താരങ്ങളും ആഗ്രഹിക്കുന്നതാണ്. പ്രിയദര്‍ശന്‍ സിനിമകളെ അത്രയധികം ആരാധിച്ചിരുന്ന നടന്‍ അനൂപ് മേനോന്‍ അത്രയ്ക്കു സന്തോഷത്തിലാണിപ്പോള്‍. പ്രിയന്റെ 'ആമയും മുയലും' എന്ന ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അനൂപ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് ആമയും മുയലിലും അഭിനയിക്കുന്നത്. കള്ളന്‍മാരുടെ ഗ്രാമത്തിലെ കഥയാണ് ആമയും മുയലും. ജയസൂര്യയ്‌ക്കൊപ്പം പ്രിയന്റെ പതിവു താരങ്ങളെല്ലാമുണ്ട്. നെടുമുടി, ഇന്നസെന്റ് എന്നിങ്ങനെ മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങളെല്ലാമുണ്ട്. ഗസ്റ്റ് റോളിലാണ് അനൂപ് ഇതില്‍ അഭിനയിക്കുന്നത്. ക്ലൈമാക്‌സിലാണ് അനൂപിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വരുന്നത്. തനി ഗ്രാമീണരായ ഒരു സ്ഥലത്ത് മോഡേണ്‍ ഡ്രസില്‍ വരുന്ന ഉദ്യോഗസ്ഥന്‍.

'ആംഗ്രി ബേബീസ്' എന്ന ചിത്രം ഹിറ്റായതോടെ സ്വന്തമായി സിനിമ വിജയിപ്പിക്കാന്‍ പറ്റുന്ന താരമായി വളര്‍ന്നിരിക്കുകയാണ് അനൂപ്. സജി സുരേന്ദ്രന്റെ ഷീ ടാക്‌സിയിലാണ് ഇനി നായകനായി അഭിനയിക്കുന്നത്. കാവ്യയാണ് നായിക.
അതിനു ശേഷം വി.കെ. പ്രകാശിന്റെ ചിത്രത്തില്‍ അഭിനയിക്കും. അതില്‍ അനൂപിനൊപ്പം ജയസൂര്യയുമുണ്ട്. ഡേവിഡ് ആന്‍ഡ് ഗോലിയാത്തിനു ശേഷം ഇരുവരും തുല്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. അടുത്ത വര്‍ഷം ഈ ചിത്രത്തിലൂടെ ഒന്നിക്കാനാണ് അനൂപും ജയനും തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനു മുന്‍പു തന്നെ ആമയും മുയലിലൂടെ അവര്‍ ഒന്നിക്കുന്നു.


Click it and Unblock the Notifications