അനൂപ് മേനോനുമായി പ്രണയത്തിലല്ലെന്ന് മേഘ്‌നരാജ്
പ്രണയത്തിലപ്പുറം ജീവിതത്തിലുള്ള ഉദാത്ത ബന്ധമാണ് അനൂപ് മേനോനുമായിട്ടെന്ന് നടി മേഘ്‌നാരാജ്. അനൂപ് തന്റെ കാമുകനാണെന്നത് വെറും ഗോസിപ്പ് മാത്രം, തന്റെ ഏറ്റവും നല്ല സുഹൃത്താണ് അനൂപെന്ന് മേഘ്‌ന ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി അനൂപ് മേനോനെ കാണുന്നത്. എപ്പോഴും എവിടെയെങ്കിലും ഇരുന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന അനൂപിനെയാണു കാണുന്നത്. ജയസൂര്യയായിരുന്നു സെറ്റില്‍ തന്റെ കൂട്ട്. താരപ്രഭയ്ക്കപ്പറും സാധാരണക്കാരനായി പെരുമാറാനുള്ള കഴിവ് ജയനുണ്ട്. മിമിക്രിയും കോമഡിയുമായി സെറ്റില്‍ ജയന്‍ എല്ലാവരെയും ചിരിപ്പിക്കും.

നമുക്ക് പാര്‍ക്കാന്‍, ബാങ്കിങ് ഹവേഴ്‌സ് എന്നീ ചിത്രങ്ങളുടെ സെറ്റില്‍ വച്ചാണ് അനൂപ് മേനോന്‍ െേതന്നാടു സംസാരിക്കാന്‍ തുടങ്ങിയത്. ക്യാമറയ്ക്കു മുന്‍പില്‍ താന്‍ ഏറെ കംഫര്‍ട്ടിബള്‍ ആ കോമ്പിനേഷന്‍ അനൂപുമായിട്ടാണെന്ന് മേഘ്‌ന പറഞ്ഞു.
അനൂപുമായിട്ട് പ്രണയത്തിലാണെന്നത് പലരും പറഞ്ഞു പരത്തിയ കാര്യമാണ്. നല്ല സൗഹൃദം മാത്രമാണ് അനൂപുമായിട്ട്. അത് പലരും തെറ്റിദ്ധരിച്ചതാണ്.
കന്നടയില്‍ നിന്ന് മലയാളത്തിലെത്തി വെന്നിക്കൊടി പാറിച്ച മേഘ്‌നരാജ് അനൂപ് മോനോന്‍, ജയസൂര്യ, പൃഥ്വിരാജ് എന്നീ യുവതാരങ്ങളുടെ നല്ല ജോടിയായി പേരെടുത്തിരുന്നു. അതിനിടയ്ക്കായിരുന്നു അനൂപുമായി പ്രണയമാണെന്ന വാര്‍ത്ത. അതേക്കുറിച്ച് കൃത്യമായ മറുപടിയാണ് മേഘ്‌നരാജ് നല്‍കുന്നത്. വിനയന്റെ യക്ഷിചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications











