ആംഗ്രി ബേബീസ് വിജയം; അനൂപിന് ആശ്വാസം

By Lakshmi

മലയാളസിനിമയിലെ യുവബഹുമുഖ പ്രതിഭ അനൂപ് മേനോന്‍ ആകെ ആശ്വാസത്തിലും സന്തോഷത്തിലുമാണ്. ഏറെനാളായി റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ചിത്രം ആംഗ്രി ബേബീസ് തിയേറ്ററുകളിലെത്തുകയും മികച്ച പ്രതികരണം ലഭിയ്ക്കുകയുംചെയ്തിരിക്കുകയാണ്. ഇതില്‍ ചില്ലറയൊന്നുമല്ല അനൂപിന് ആശ്വാസമുള്ളത്.

വലിയ താരനിരയൊന്നുമില്ലാത്തൊരു ചിത്രം ശ്രദ്ധിക്കപ്പെട്ടുവെന്നത് തനിയ്ക്ക് വലിയ ആശ്വാസവും സന്തോഷവുമായിരിക്കുകയാണെന്ന് അനൂപ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അനൂപ് തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

angry-babies

അനൂപും ഭാവനയും പ്രധാനവേഷങ്ങള്‍ ചെയ്ത ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം സാറ്റലൈറ്റ് അവകാശപ്രശ്‌നങ്ങള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിയാതെ നാളുകളേറെ പെട്ടിയിലിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസാണ് ആംഗ്രീ ബേബീസിനെ തിയേറ്ററിലെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.

മനോഹരവും ലളിതവുമായി ചിത്രമെന്നാണ് പൊതുവേ ആംഗ്രി ബേബീസിന് ലഭിയ്ക്കുന്ന വിശേഷണം. ചിത്രം വിജയമായതിന്റെ സന്തോഷത്തില്‍ ജൂണ്‍ 17ന് അനൂപ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു- വളരെ ശാന്തമായൊരു വൈകുന്നേരം. ആംഗ്രി ബേബീസിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി, അതുതന്നെയാണ് ഈ ശാന്തതയുടെപ്രധാന കാരണം. താമശനിറഞ്ഞൊരു ചിത്രം വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് തിയേറ്ററുകളിലെത്തിയത്. എല്ലാവര്‍ക്കും ഇതൊരു ഫീല്‍ ഗുഡ് ചിത്രമാണ്.

ചിത്രം റിലീസ് ചെയ്ത ദിവസവും അനൂപ് ഫേസ്ബൂക്കിലൂടെ ആരാധകരെ നന്ദി അറിയിച്ചിരുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരായിരം നന്ദി, തിരുവനന്തപുരം ശ്രീപത്മനാഭയില്‍പോയാണ് ചിത്രം കണ്ടത്. ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷമുണ്ട്. നിങ്ങളില്‍ ഞങ്ങളര്‍പ്പിച്ച വിശ്വാസം വെറുതെയായില്ല, സ്‌നേഹം....എന്നാണ് ചിത്രം റിലീസ് ചെയ്ത ദിവസം അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X