ദുല്‍ഖര്‍ റൊമാന്റിക്കാണെന്ന് അനൂപ് മേനോന്‍
ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍. ചിത്രത്തില്‍ വളരെ വ്യത്യസ്തമായി എത്തുന്ന അനൂപ് ആദ്യമായാണ് ഒരു ലാല്‍ജോസ് സിനിമയുടെ ഭാഗമാകുന്നത്. യങ് സ്റ്റാര്‍ ദുല്‍ഖറിനൊപ്പവും ആദ്യമാണ്.
ചിത്രത്തിലെ 'മഴയിലെ...' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ദുല്‍ഖറും നമിത പ്രമോദും അഭിനയിച്ചു പാടിയ പാട്ടൊരുക്കിയത് ബിജിപാലാണ്. സന്തോഷ് വര്‍ഷ് വര്‍മ എഴുതിയ പാട്ട് പാടിയത് നജീം അര്‍ഷാദും സൗമ്യയും ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍ വളരെ റൊമാന്റിക്കായാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നതെന്ന് അനൂപ് മേനോന്‍ പറയുന്നു. അനായാസമുള്ള ഒട്ടും കലര്‍പ്പില്ലാത്ത അഭിനയമായിരുന്നു ദുല്‍ഖറിന്റേതെന്ന തരത്തിലാണ് അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം പാട്ടും അനൂപ് ഫേസ്ബുക്കിലിട്ടുട്ടുണ്ട്.
ഉണ്ണി മുകുന്ദന്റെ അച്ഛന്റെ വേഷത്തിലാണ് അനൂപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു അതിഥി താരമായി നിവിന്‍ പോളിയും വിക്രമാദിത്യനില്‍ അവതരിക്കുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലെ 'ചെമ്പാവ് പുന്നെല്ലിന്‍...' എന്ന പാട്ടിന് സമാനമായി ഒരുക്കിയ 'മാനത്തെ ചന്ദനക്കീറ്...' എന്ന പാട്ട് ഇതിനോടകം ഹിറ്റായികഴിഞ്ഞു.
<center><iframe width="100%" height="315" src="//www.youtube.com/embed/PM91C6Rpe1w" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications