മമ്മൂക്കയെ അനുകരിച്ച് അനൂപ് മേനോന്‍! ‘കിങ് ഫിഷി’ലെ റൊമാന്റിക് ഗാനം പുറത്ത്
നടൻ അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിലെ ആദ്യം ഗാനം പുറത്ത്. എൻ രാമഴയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. രതീഷ് വേഗ ഈണം പകർന്നിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്, വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദിവ്യ പിളളയാണ് കിങ് ഫിഷറിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത്. സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിരഞ്ജന അനൂപ്, നന്ദു ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2011 ൽ പുറത്തിറങ്ങിയ വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്ളിനു ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഭാസ്‌ക്കര വര്‍മ്മയെയും അയാളുടെ അമ്മാവന്‍ നീലകണ്ഠ വര്‍മ്മയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയ ആണ് നിര്‍മ്മാണം.
ഞാൻ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന കിങ് ഫിഷർ എന്ന ചിത്രത്തിലെ 'എൻ രാമഴയിൽ' എന്ന ഗാനം നിങ്ങൾക്കായ്... ഏറ്റവും സന്തോഷം തോന്നുന്നത്, സിനിമ എന്ന മാധ്യമത്തോട് ഇഷ്ടം തോന്നാനും, അതിലേക്ക് ആകർഷിക്കപ്പെടാനും കാരണമായ മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് ഈ ഗാനം റിലീസ് ചെയ്യുന്നു എന്നുള്ളതാണ്. പുതുമുഖ സംവിധായകനാണ്, തെറ്റുകുറ്റങ്ങൾ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ, നിങ്ങൾക്കായ്... എന്ന് കുറിച്ചു കൊണ്ട് ഗാനം അനൂപ് മേനോനും ഗാനം പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











