അനൂപ് മേനോന്‍ വിവാഹിതനാകുന്നു?
അനൂപ് മേനോന്‍ സിനിമയില്‍ സീജവമായ കാലം മുതല്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഒന്നിച്ചഭിനയിച്ച പല നായികമാരുമായും അനൂപ് മേനോന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. ഇക്കൂട്ടത്തില്‍ ഏറെക്കാലം നിലനിന്ന ഗോസിപ്പ് മേഘ്‌ന രാജുമായി അനൂപ് പ്രണയത്തിലാണെന്നതായിരുന്നു. പിന്നീട് ഈ ഗോസിപ്പ് വിസ്മരിക്കപ്പെടുകയും ആംഗ്രി ബേബീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനൂപ് ഭാവനയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം നടക്കുമെന്നുമുള്ള പുത്തന്‍ ഗോസിപ്പിറങ്ങി.
പലപ്പോഴായി ഇത്തരം ഗോസിപ്പുകളെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴെല്ലാം അനൂപ് അവയെല്ലാം തള്ളിക്കളഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും അനൂപ് ഒരിക്കലും വ്യക്തമായി ഒരുത്തരം നല്‍കാറുമില്ല. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും ഗോസിപ്പുകള്‍വന്നുകൊണ്ടിരുന്നു. എന്തായാലും മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്‌ലേഴ്‌സില്‍ ഒരാളാണ് അനൂപ് മേനോന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ബഹുമുഖ പ്രതിഭയും സുന്ദരുമായ അനൂപിന് 36 വയസ്സായി. അതായത് മലയാളികളെ സംബന്ധിച്ച് അനൂപിന് വിവാഹപ്രായം അതിക്രമിച്ചു.

ഇപ്പോള്‍ പുതിയ ചിത്രമായ ആംഗ്രി ബേബീസിന്റെ വിജയലഹരിയിലാണ് അനൂപ്. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം അനൂപ് വീണ്ടും താരമാവുകയാണ്. എല്ലാ അഭിമുഖങ്ങളിലും വീണ്ടും വിവാഹക്കാര്യം ഉയര്‍ന്നുവരുന്നു. ഇപ്പോള്‍ അനൂപ് പറയുന്നത് ഈ വര്‍ഷം അതായത് 2014ല്‍ താന്‍ വിവാഹിതനായേക്കുമെന്നാണ്. എന്നാല്‍ അക്കാര്യം അത്രയങ്ങോട്ട് ഉറപ്പിച്ച് പറയാനാവില്ലെന്നും അനൂപ് വ്യക്തമാക്കുന്നു. ഇതുവരെ മാര്യേജ് പ്ലാന്‍ ഒന്നുമില്ലെന്നും താരം പറയുന്നു. ഈ മൂന്ന് കാര്യങ്ങളും ചേര്‍ത്തുവച്ച് എങ്ങനെയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.
വെറുതേ ഒരാള്‍ താന്‍ ഈ വര്‍ഷം വിവാഹിതനാകുമെന്ന് പറയുമോ. പിന്നാലെ വിവാഹത്തിന് പദ്ധതിയിട്ടിട്ടില്ലെന്നുകൂടി പറയുന്നത് ആളുകളെ കളിയാക്കാനല്ലേ തുടങ്ങി ആരാധകര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. എന്തായാലും ഇനിയും ഗോസിപ്പുകാര്‍ക്ക് അധികം ജോലിയുണ്ടാക്കാതെ അനൂപ് മേനോനും പെണ്ണുകെട്ടി പ്രാരാബ്ധക്കാരനാകുമെന്ന് വിചാരിക്കാം.


Click it and Unblock the Notifications











