ദശരഥ വർമയും ഭാസ്കര വർമയും ഉടൻ എത്തും! കിങ് ഫിഷ് റിലീസിങ് ഡേറ്റ് പുറത്ത്...
നടൻ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കിങ് ഫിഷിന്റെ റിലീസിങ് തീയതി പുറത്ത്. നവംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കിങ് ഫിഷിൽ അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്ന് വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു.

ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം രതീഷ് വേഗ, ക്യാമറ മഹാദേവൻ തമ്പി. ചിത്രത്തിലെ മറ്റുസാങ്കേതിക പ്രവർത്തകരെല്ലാം പുതുമുഖങ്ങളാണ്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.
സംവിധായകൻ വികെ പ്രകാശായിരുന്നു ആദ്യം ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ തിരക്ക് കാരണ ചിത്രം അനൂപ് മേനോനിൽ എത്തുകയായിരുന്നു.സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും കിങ് ഫിഷ്.


Click it and Unblock the Notifications











