»   » അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരു പ്രണയ ചിത്രം ഒരുങ്ങുന്നു

അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരു പ്രണയ ചിത്രം ഒരുങ്ങുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam


എന്നും ഒരു നടനായി അറിയപ്പെടാന്‍ തനിക്കിഷ്ടമാണ്. എന്നാല്‍ തിരക്കഥാകൃത്തായി വേഷമണിയുമ്പോഴുള്ള ഏകാഗ്രതയും ത്രില്ലും വല്ലപ്പോഴും അനുഭവിക്കാനും തനിക്ക് ഇഷ്ടമാണെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ തിരക്കില്‍ അനൂപ് തിരക്കഥ എഴുതുന്നതിന്റെ ഒരു ത്രില്‍ കൂടി അനുഭവിക്കാന്‍ ഒരുങ്ങുന്നു.

അതേ അടുത്തിടെ അനൂപ് മേനോന്‍ മലേഷ്യയിലെ ജോര്‍ജ് ടൗണ്‍ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനം ഒരു സിനിമയാക്കാനുള്ള പദ്ധതിയിലാണ് അനൂപ് മേനോന്‍. അതൊരു പ്രണയ ചിത്രമായിരിക്കുമെന്നും അനൂപ് മേനോന്‍ പറയുന്നു. മലേഷ്യയിലെ ഒരു നിര്‍മ്മാതാവുമായി ചിത്രത്തെ കുറിച്ച് സംസാരിച്ചതായും അനൂപ് മേനോന്‍ പറയുന്നു.

anoop-menon

ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്‌പോട്‌സ് ഡ്രാമാ ചിത്രമായ കരിങ്കുന്നം സിക്‌സസില്‍ മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൂടാതെ ഡോണ്‍ മാക്‌സിന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലും അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ തിരക്കഥയിലെ പുതിയ ചിത്രത്തിന്റെ പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അനൂപ് മേനോന്‍ പറയുന്നു.

-
-
-
-
-
-
-
-
English summary
Anoop Menon to pen a love story based in Malaysia.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam