»   » മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

Written By:
Subscribe to Filmibeat Malayalam

കനല്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്നു. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന കഥയെ ആസ്പദമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് അനൂപും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുന്നത്.

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലിന്റെ കഥാപാത്രത്തിന് ആത്മവിശ്വാസം നല്‍കുന്ന ഉറ്റസുഹൃത്തിന്റെ വേഷത്തില്‍ അനൂപ് മേനോനും എത്തുന്നു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും നോക്കാം

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ ആളുകളുടെയും മറ്റും കഥയാണ് ചിത്രം

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

മീന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐമ സെബാസ്റ്റിന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായി എത്തുന്നു.

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്തിന്റെ വേഷമാണ് അനൂപ് മേനോന്. അനൂപും ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് എല്ലാ പിന്തുണയും ആത്മവിശ്വാസവും നല്‍കുന്ന വേഷം

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

അനൂപ് മേനോന്റെ ഭാര്യയായി സൃന്ദ അഭിനയിക്കുന്നു

മോഹന്‍ലാലിന് ആത്മവിശ്വാസം കൊടുക്കാന്‍ അനൂപ് മേനോന്‍ എത്തുന്നു

അലല്‍സിയറും കലാഭവന്‍ ഷാജോണുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍. മോഹന്‍ലാലും കുടുംബവും ജീവിയ്ക്കുന്ന കോളനിയില്‍ തന്നെയാണ് ഇവരുടെ കുടുംബവും ജീവിയ്ക്കുന്നത്.

English summary
Mohanlal and Anoop Menon played acquaintances before their characters' friendship took a dangerous turn in 'Kanal'. Their next venture, directed by Jibu Jacob, though will have them maintain a cordial relationship throughout the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam