ഉണ്ണിമുകുന്ദന്റെ അച്ഛനായി അനൂപ് മേനോന്‍
മലയാള സിനിമയില്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ക്രോണിക് ബാച്ചിലറായി മുന്നോട്ട് പോകുന്നയാളാണ് അനൂപ് മേനോന്‍. ആ അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അല്പം കാര്യമുള്ള കാര്യം തന്നെ.
ക്ലാസ്‌മേറ്റ്‌സിന് ശേഷം സൗഹൃദത്തിന് പ്രാധന്യം നല്‍കി ലാല്‍ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. നിവിന്‍ പോളി ഒരു അതിഥി വേഷത്തിലും അഭിനയിക്കുന്നുണ്ട്.

ഇതുവരെ അനൂപ് അഭിനയിച്ച ഹിറ്റുകളെല്ലാം പുതിയ ആള്‍ക്കാരുമായുള്ളതായരുന്നു. സത്യന്‍ അന്തിക്കാട്, കമല്‍, സിദ്ദിഖ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പമൊന്നും ഇതുവരെ അഭിനയിച്ചിട്ടില്ല. ലാല്‍ ജോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിലൂടെ അതിനൊരു മാറ്റം വരുമെന്ന് അനൂപ് പറയുന്നു.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന കൊച്ചിക്കാരായ മൂന്ന് യുവാക്കളുടെ കഥയാണ് വിക്രമാദിത്യന്‍. വിക്രമനായി ഉണ്ണി മുകുന്ദന്‍ എത്തുമ്പോള്‍ ആദിത്യനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. നമിത പ്രമോദാണ് നായിക
ഇക്ബാര്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോമോന്‍ ടി ജോണാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് പിന്നാലെ എത്താന്‍ പോകുന്ന മറ്റൊരു യുവ മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന നിലയിക്ക് വിക്രമാദിത്യനില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്.


Click it and Unblock the Notifications