ചാക്കോച്ചനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആ അവതാരകന്‍! അനൂപ് മേനോന്‍ പങ്കുവെച്ച ഓര്‍മ്മചിത്രം

By Prashant V R

നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് അനൂപ് മേനോന്‍. മിനിസ്‌ക്രീന്‍ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരം എല്ലാതരം വേഷങ്ങളിലും മോളിവുഡില്‍ തിളങ്ങിയിരുന്നു. അനൂപ് മേനോന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുളള നടന്റെ ഒരു പഴയകാല ചിത്രമാണ് വീണ്ടും തരംഗമായിരിക്കുന്നത്.

 anoopmenon-kunchackoboban

ചാക്കോച്ചന്‍ ഹീറോയും താന്‍ അവതാരകനുമായിരുന്ന സമയത്ത് എടുത്ത ചിത്രമാണ് ഇതെന്നാണ് അനൂപ് മേനോന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. ഇരുപത് വര്‍ഷം മുന്‍പുളള ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

പഴയൊരു ആല്‍ബത്തില്‍ നിന്ന്..ചാക്കോച്ചന്‍ നിറത്തിന്റെ വിജയത്തോടെ തിളങ്ങിനില്‍ക്കുന്ന സമയം.. ഞാന്‍ സൂര്യ ടിവിയില്‍ അവതാരകനായിരുന്ന കാലം. ഞാന്‍ ചാക്കോച്ചന്റെ അഭിമുഖത്തിനെത്തിയതായിരുന്നു എന്ന കുറിപ്പോടെയാണ് അനൂപ് മേനോന്റെ ചിത്രം വന്നത്. 2015 ജൂലൈയില്‍ അനൂപ് മേനോന്‍ പങ്കുവെച്ച ചിത്രം ഫേസ്ബുക്ക് മെമ്മറിയില്‍ നിന്നും കണ്ടെടുത്ത് പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

അവതാരകനായിട്ടാണ് അനൂപ് മേനോന്‍ തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സീരിയലുകളില്‍ അഭിനയിച്ച താരം മിനിസ്ക്രീന്‍ രംഗത്ത് സജീവമായി. തുടര്‍ന്ന് വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് സിനിമയിലെത്തിയത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അനൂപ് മേനോന്‍ പിന്നീട് മോളിവുഡില്‍ തിളങ്ങിയിരുന്നു.

കോക്ക് ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലൂടെ തിരക്കഥാകൃത്തായും അനൂപ് മേനോന്‍ തിളങ്ങി. അടുത്തിടെയാണ് സംവിധായകനായും അനൂപ് മേനോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. കിംഗ് ഫിഷ് എന്നാണ് നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

വികെ പ്രകാശിന് പകരമാണ് അനൂപ് മേനോന്‍ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തത്. സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയും അനൂപ് മേനോന്‍ മുന്‍പ് എത്തിയിരുന്നു. ഒരുകാലത്ത് ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ട് മലയാളത്തില്‍ ശ്രദ്ധേയമായിരുന്നു. ജയസൂര്യയ്‌ക്കൊപ്പമുളള നടന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Read more about: anoop menon kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X