ദിലീപിനെ പുകഴ്ത്തി അനൂപ് മേനോന്‍
ദിലീപിനെ വാനോളം പുകഴ്ത്തി അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞാനേറ്റവും ആരാധിക്കുന്ന മനുഷ്യനൊപ്പം എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന പോസ്റ്റിന് താഴെ ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോയോട് കൂടിയാണ് അനൂപ് മേനോന്റെ പ്രശംസ.
ദിലീപിന്റെ ആത്മാര്‍ത്ഥതയെ കുറിച്ചും അര്‍പ്പണ ബോധത്തെ കുറിച്ചും അനൂപ് വാചാലനാകുന്നു. മലയാള സിനിമയ്ക്ക് വേണ്ടി മികച്ച സംഭാവന നല്‍കിയ, മലയാള സിനിമയ്ക്ക് വേണ്ടി കഠിന പ്രയത്‌നം ചെയ്ത നടന്മാരില്‍ ഒരാളാണ് ദിലീപേട്ടനെന്ന് അനൂപ് മേനോന്‍ പറയുന്നു.

അനൂപിന്റെ പോസ്റ്റ് കണ്ടതോടെ ദിലീപ് ആരാധകര്‍ക്ക് നടനെ പെരുത്ത് ഇഷ്ടമായെന്ന് തോന്നുന്നു. ദിലീപിന്റെ ആരാധകരാണ് പോസ്റ്റിനി താഴെ കമന്റിട്ടവരില്‍ അധികവുമെന്ന് പറയാതെ വയ്യ. ദിലീപിനെയും അനൂപിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയാത്തവരുമില്ല.
ഇവന്‍ മര്യാദ രാമന്‍, ചന്ദ്രേട്ടന്‍ എവിടയാ, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയാണ് ദിലീപിന്റെ പുതിയ ചിത്രങ്ങള്‍. സജി സുരേന്ദ്രന്റെ ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അനൂപ് മേനോനിപ്പോള്‍ തിങ്കല്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications