മമ്മൂട്ടിയ്ക്ക് പകരം അനൂപ് മേനോന്‍ നുണയനായി !
ആ നുണയന്റെ വേഷം മമ്മൂട്ടി ചെയ്യേണ്ടതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സജി സുരേന്ദ്രന്‍ അങ്ങനെ ഒരു സിനിമ ആലോചിച്ചത് മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്. പക്ഷെ ഇപ്പോള്‍ എങ്ങനെയൊക്കെയോ ആ വേഷം കറങ്ങിത്തിരിഞ്ഞെത്തിയത് അനൂപ് മേനോനിലാണ്.
'പുളുവന്‍ മത്തായി' എന്ന പേരില്‍ സജി സുരേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ വിജയങ്ങള്‍ മാത്രം നേടുന്ന കൂട്ടുകെട്ടായി മാറിയിരിക്കുകയാണ് സജി സുരേന്ദ്രന്‍- അനൂപ് മേനോന്‍. 'ആംഗ്രി ബേബീസ് ഇന്‍ ലവ്' എന്ന ചിത്രത്തിന് ശേഷം 'ഷി ടാക്‌സി' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഈ കൂട്ടുകെട്ട്.

ഷി ടാക്‌സി കഴിഞ്ഞാല്‍ ഉടന്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അനൂപ് മേനോന്‍ തന്നെയായിരുന്നു നായകനെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നതാണ്. പുളുവന്‍ മത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ മത്തായി ആയി എത്തുന്നത് അനൂപ് മേനോനാണ്. എന്നാല്‍ നാല് വര്‍ഷം മുമ്പ് ഈ കഥാപാത്രത്തിന് വേണ്ടി സജി ആദ്യം പരിഗണിച്ചിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നത്രെ.
ഒരു രാഷ്ട്രീയ ആക്ഷേപമായി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. തന്റെ ചുറ്റുമുള്ള എല്ലാവരെയും എളുപ്പം പറ്റിക്കാന്‍ കഴിവുള്ള മാത്യു എന്ന മത്തായിയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍. ദുബായില്‍ ഒരു കുതിരാലയത്തില്‍ ജോലി ചെയ്തിരുന്ന മത്തായി വളരെ ആകസ്മികമായി കേരള രാഷ്ട്രീയത്തില്‍ എത്തപ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം.


Click it and Unblock the Notifications











