നീല നീല മിഴികളോ! പ്രണയാര്‍ദ്രമായി എന്റെ മെഴുതിരി അത്താഴങ്ങള്‍ ചിത്രത്തിലെ ആദ്യ ഗാനം! വീഡിയോ കാണാം
നായകനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് അനുപ് മേനോന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് ശ്രദ്ധേയ ചിത്രങ്ങളില്‍ അനൂപ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അനൂപ്- ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.
ബ്യൂട്ടിഫുള്‍ ട്രിവാന്‍ഡം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ ഇവരുടെതായി തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയ സിനിമകളായിരുന്നു. അഭിനയത്തിനു പുറമേ സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയും നടന്‍ ശ്രദ്ധ നേടിയിരുന്നു. അനൂപ് നായകനാവുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.നവാഗതനായ സൂരജ് ടോമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

റൊമാന്റിക്ക് ത്രില്ലറായാണ് സംവിധാകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മിയാ ജോര്‍ജ്ജാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി എത്തുന്നത്. അനുപ് മേനോന്‍ തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. അലന്‍സിയര്‍,ബൈജു,സംവിധായകരായ ലാല്‍ജോസ്, ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. എം,ജയചന്ദ്രനാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നീല നീല മിഴികളോ എന്നു തുടങ്ങുന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിലെ പാട്ട് പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications