»   » അനൂപ് മേനോന്‍-മിയ ജോഡികളുടെ എന്റെ മെഴുതിരി അത്താഴങ്ങള്‍: ടീസര്‍ പുറത്ത്! കാണൂ

അനൂപ് മേനോന്‍-മിയ ജോഡികളുടെ എന്റെ മെഴുതിരി അത്താഴങ്ങള്‍: ടീസര്‍ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുപ് മേനോന്‍. ജയസൂര്യ നായകനായ ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടായിരുന്നു അനൂപ് മേനോനും എത്തിയിരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സഹനടനായി താരം അഭിനയിച്ചിരുന്നു. അനൂപ് മേനോന്‍ ചെയ്ത വേഷങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിച്ച് വിജയ് ചിത്രം മെര്‍സല്‍: വീഡിയോ പുറത്ത്! കാണൂ


രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിലും കയ്യൊപ്പിലുമെല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.അഭിനയത്തിനു പുറമേ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയും നടന്‍ ശ്രദ്ധ നേടിയിരുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളാണ് അനൂപ് തിരക്കഥയെഴുതി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.


anoop menon

കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രമാണ് അനൂപിന്റെതായി അടുത്തിടെ പുറത്തിറങ്ങിയിരുന്ന ചിത്രം. ചിത്രത്തില്‍ അക്ബര്‍ അലി എന്ന കഥാപാത്രത്തെയായിരുന്നു അനൂപ് അവതരിപ്പിച്ചിരുന്നത്. ആമിയ്ക്ക് ശേഷം അനൂപ് മേനോന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് ടോമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


ente mezhuthiri athazhangal

അനൂപ് മേനോന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയാ ജോര്‍ജ്ജും,പുതുമുഖ നടി ഹന്നയുമാണ് നായികമാരായി എത്തുന്നത്. അലന്‍സിയര്‍, ബൈജു, സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.


ente mezhuthiri athazhangal

റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പാചകക്കാരനായി അനൂപ് മേനോന്‍ എത്തുമ്പോള്‍ മെഴുതിരിയുണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് മിയ ജോര്‍ജ്ജ് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഒരു മെഴുതിരി അത്താഴ ങ്ങളുടെ ടീസര്‍ പുറത്തുവിട്ടത്. മനോഹരമായ ദൃശ്യങ്ങളോടു കൂടിയുളള ഒരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

English summary
Anoop menon's ente mezhuthiri athazhangal movie teaser

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X