»   » മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

Posted By:
Subscribe to Filmibeat Malayalam

എന്നും ചിരിക്കുന്ന മുഖമായി മാത്രമേ കല്‍പനയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും. പക്ഷെ ചിരിയുടേതല്ലാത്ത മറ്റൊരു ഭാവം കല്‍പു എന്ന് ഞാന്‍ വിളിക്കുന്ന കല്‍പന ചേച്ചിയുടെ മുഖത്ത് കണ്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു.

also read: കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല


ഡോള്‍ഫിന്‍സിന്റെ ക്ലൈമാക്‌സ് രംഗത്തായിരുന്നു അത്. ഈ സിനിമയിലെ കൊച്ചുവാവ എന്റെ ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കഥാപാത്രമാണെന്നും, അവളെ പോലെ ഞാനും എന്നും മരണത്തെ പ്രതീക്ഷിക്കാറുണ്ടെന്നും കല്‍പന പറഞ്ഞിരുന്നുവത്രെ.


മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

ഡോല്‍ഫിന്‍സിന്റെ ക്ലൈമാക്‌സ് ഷൂട്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി 'കല്‍പ്പു' എന്ന് ഞാന്‍ വിളിക്കാറുള്ള കല്‍പ്പന ചേച്ചി പറഞ്ഞുവത്രെ 'ഈ സിനിമയിലെ കൊച്ചുവാവയാണ് എന്റെ ജീവിതത്തിനോടു ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥാപാത്രം' എന്ന്


മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

'കൊച്ചുവാവയെ പോലെ ഞാനും മരണത്തെ എന്നും പ്രതീക്ഷിക്കുന്നുണ്ട്. അവള്‍ ചിരിക്കുന്ന അതേ ചിരിയോടെ ഞാന്‍ അയാളെ കാണുന്നുണ്ട്. മരണം വാതിലില്‍ മുട്ടുമ്പോള്‍ അവള്‍ ബാക്കി വെച്ച ആഗ്രഹം ഒന്ന് മാത്രമാണ്. വിവാഹ ശേഷമുള്ള ഒരു പ്രണയ ദിനത്തില്‍ നടന്ന പോലെ കനത്തു പെയ്യുന്ന ഒരു രാമഴയില്‍ ഒരു കുടക്കീഴില്‍ തന്റെ ഭര്‍ത്താവിനൊപ്പം ഒരു യാത്ര. റഫീക്ക് പാടിയ പോലെ 'ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍..' കല്‍പന പറഞ്ഞു


മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

അന്ന് ആദ്യമായാണ് ഞാന്‍ ചേച്ചിയെ അങ്ങനെ ഒരു ഭാവത്തില്‍ കണ്ടത്. തമാശകള്‍ മാത്രമുണ്ടാകാറുള്ള ആ മുഖത്ത് മറ്റൊരു വ്യക്തി നിലകൊണ്ടു. ആ സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ സുരേഷേട്ടനും ചേച്ചിയും ഒരുപാട് കരഞ്ഞു. അവിടെ എനിക്ക് ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ അവര്‍ക്ക് ഉത്തരങ്ങളും.


മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

പിന്നെ ഒരിക്കല്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ ചേച്ചി പറഞ്ഞു. 'ഹോട്ടല്‍ മുറികളെ എനിക്ക് ഭയമായിരിക്കുന്നു അനൂ.. നമ്മള്‍ ഇഷ്ടപ്പെടാത്ത ആരോ വാതിക്കല്‍ നില്‍ക്കുന്ന പോലെ. ' വാതില്‍ പുറത്തുണ്ടായിരുന്ന ആ ആരാധകന്‍ ഒരു ഔചിത്യമില്ലാത്ത കോമാളി തന്നെയാണ് ചേച്ചീ. ഇത്രയും നന്‍മയുള്ള ഒരു ജീവനെ കരിച്ചു കഴിയാന്‍ ഒരു വിഡ്ഡിക്കേ കഴിയൂ... - അനൂപ് മേനോന്‍ എഴുതി


മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

അനൂപ് മേനോന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കൂ


English summary
Anoop Menon's facebook post about Kalpana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam