ശങ്കര്‍ രാമകൃഷ്ണന്റെ ബ്രില്യന്‍സിന് കൈയ്യടിയുമായി അനൂപ് മേനോന്‍! പതിനെട്ടാംപടി കണ്ട താരം പറഞ്ഞത്?
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായ പതിനെട്ടാം പടി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ശങ്കര്‍ രാമകൃഷ്ണന്റെ പുതിയ ചുവടുവെപ്പിന് കൈയ്യടിയുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരം സംവിധായകനായി അരങ്ങേറുന്നതിന്റെ തിരക്കിലാണ്. സ്വന്തം സിനിമകളെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരുടെ പ്രയത്‌നങ്ങള്‍ക്ക് പിന്തുണയുമായും അദ്ദേഹമെത്താറുണ്ട്. റിലീസ് ദിനത്തില്‍ തന്നെ പതിനെട്ടാം പടി കണ്ടതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. സിനിമയുടെ എല്ലാ ഭാഗവും തനിക്ക് ഇഷ്ടമായെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് മേനോന്‍ പതിനെട്ടാം പടി കണ്ട സന്തോഷം പങ്കുവെച്ചത്. ഇന്നത്തെ ദിവസം ശങ്കര്‍ രാമകൃഷ്ണനെന്ന ശഹ്കുവിനുള്ളതാണ്. ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സഹിച്ച വേദനകളെല്ലാം തനിക്ക് മനസ്സിലായെന്നും താരം പറയുന്നു. നവാഗത സംവിധായകര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ള വരവ് തന്നെയായിരുന്നു ഇത്. നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും അനൂപ് മേനോന്‍ കുറിച്ചിട്ടുണ്ട്. സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്നതിനിടയിലാണ് തന്റെ പുതിയ നീക്കത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്.

തന്റെ സിനിമയായ കിംഗ് ഫിഷിന്റെ ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും എത്തിയതിന്റെ വിശേഷത്തെക്കുറിച്ച് വാചാലനായും താരമെത്തിയിരുന്നു. അവര്‍ എത്തിയതോടെ താന്‍ അനുഗ്രഹിക്കപ്പെട്ടവനായി മാറിയെന്നും താരം കുറിച്ചിരുന്നു. സിനിമയുടെ വിശേഷങ്ങളെല്ലാം താരം തന്നെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറിയത്. പൃഥ്വിരാജ്, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തിലെത്തിയ പതിനെട്ടാം പടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ചിത്രത്തെക്കുറിച്ച് വാചാലനായി അനൂപ് മേനോനും എത്തിയത്.


Click it and Unblock the Notifications











