അനൂപ് മേനോന്റെ വിവാഹം ലളിതമായിരിക്കും
അങ്ങനെ മലയാളത്തില്‍ ഒരു നടന് കൂടെ ബാച്ചിലര്‍ പാര്‍ട്ടി കൊടുക്കാന്‍ സമയമായി. ഗോസിപ്പുകള്‍ക്ക് തിരശ്ശീലയിട്ട് അനൂപ് മേനോനും വിവാഹത്തിനൊരുങ്ങുകയാണ്. ക്ഷേമ അലക്‌സാണ്ടറാണ് വധു. ഡിസംബറില്‍ വിവാഹമുണ്ടാകും. വിവാഹ വേദിയോ മറ്റുകാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. പക്ഷെ വിവാഹ സദ്യയുടെ കാര്യത്തില്‍ തീരുമാനമായി.
അനൂപ് മേനോന്റെ വിവാഹം വളരെ ലളിതാമായിയരിക്കും നടക്കുക എന്ന് നടന്‍ അറിയിച്ചു. വിവാഹ സദ്യയോ വലിയ ആര്‍ഭാങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. വിവാഹ സത്കാരവും ഉണ്ടാകില്ലത്രെ.

വിവാഹാഘോഷത്തിനായി മാറ്റിവയ്ക്കുന്ന തുക ഏതെങ്കിലും ക്യാന്‍സര്‍ സെന്ററിലോ അനാഥാലയത്തിനോ കൊടുക്കാനാണ് അൂപിന്റെ തീരുമാനം. വിവാഹത്തിന് വിളിക്കുന്നവര്‍ക്കൊക്കെ വീട്ടില്‍ ഒരുനേരത്തെ വകയുള്ളവരാണ്. അപ്പോള്‍ ഇതൊന്നുമില്ലാത്തവര്‍ക്കല്ലെ എന്തെങ്കിലും നല്‍കേണ്ടതെന്നാണ് അനൂപിന്റെ ചോദ്യം.
പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്നു, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി.


Click it and Unblock the Notifications