പല സിനിമകളില്‍ നിന്നും ഒഴിവാക്കി! കാരണമായി പറഞ്ഞത് ഇത്! വെളിപ്പെടുത്തലുമായി അനൂപ് മേനോന്‍!
മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. സീരിയലുകളിലൂടെ തുടങ്ങി സിനിമയിലേക്ക് ചേക്കേറിയവര്‍ക്കെല്ലാം ഗംഭീര സ്വീകരണവും പിന്തുണയുമാണ് ലഭിക്കുന്നത്. അത്തരത്തിലൊരാളാണ് അനൂപ് മേനോനും. അഭിനേതാവായി തുടക്കം കുറിച്ച് സംവിധാനത്തിലും കൈവെച്ച് മുന്നേറുകയാണ് അദ്ദേഹം. കിങ് ഫിഷ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിക്കുന്നത്. പകല്‍നക്ഷത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സീരിയലില്‍ നിന്നും വന്നയാളാണ് താന്‍. സിനിമയ്ക്ക് ആന്റി ഡോട്ടായി ചെയ്യുന്നതാണ് സീരിയല്‍. സീരിയല്‍ നടന്‍ എന്ന കാരണത്താല്‍ തന്നെ സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ ആരേയും കുറ്റം പറയാനാവില്ല. അത് തിയേറ്ററുകളെ ബാധിക്കും. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

സീരിയലിലെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് ഇത് ആ സിനിമയിലെ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഒരു ക്യാരക്ടര്‍ കട്ടാവും. വിശ്വാസ്യത പോവും എന്ന ധാരണയാണ് പൊതുവിലുള്ളതെന്നും അദ്ദേഹം പറയുന്നു. ഇതിനാല്‍ത്തന്നെ രണ്ട് വര്‍ഷം താന്‍ ഒരു സീരിയലിലും അഭിനയിക്കാതെ നിന്നിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു. തിരക്കഥ ഇറങ്ങുന്നതിന് മുന്‍പുള്ള കാര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സീരിയലില്‍ അഭിനയിച്ചുവെന്ന കാരണത്താല്‍ ആരും തങ്ങളെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ മറ്റ് ചില താരങ്ങളെത്തിയത്.


Click it and Unblock the Notifications











