twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് മേനോന്‍ വീണ്ടും തിരക്കഥയെഴുതുന്നു, ഇത്തവണ മഹാദേവന്‍ തമ്പിക്കു വേണ്ടി

    By വിജയ്
    |

    നടന്‍ അനൂപ് മേനോന്‍ വീണ്ടും തിരക്കഥയെഴുതുന്നു. ഇത്തവണ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിക്കുവേണ്ടിയാണ് പേനയെടുക്കുന്നത്. തിരക്കഥ മാത്രമല്ല, ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം പ്രധാനവേഷത്തിലും അനൂപ് മേനോനെത്തും.

    2008ല്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് അനൂപ് മേനോന്‍ തുടങ്ങിയത്. പിന്നീട് കോക്ക് ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദ ഡോള്‍ഫിന്‍സ് എന്നിവയ്ക്കു വേണ്ടിയും തിരക്കഥയെഴുതി.

    Anoop Menon

    2002ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ എന്ന നിലയില്‍ അനൂപ് മേനോന്റെ തുടക്കം. അവസാനമായി റിലീസ് ചെയ്ത ചിത്രം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകമാണ്. മഴനിര്‍ത്തുള്ളികളാണ് പുറത്തിറങ്ങാനുള്ള പടം. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം, ദ അഡ്വക്കറ്റ് എന്നീ സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    ടെലിവിഷന്‍ രംഗത്തു നിന്നാണ് അനൂപ് സിനിമയിലെത്തിയത്. സ്വപ്നം, മേഘം, സ്ത്രീ ജന്മം, അഷ്ടപദി, രുദ്രമാധവം, തടങ്കല്‍പാളയം, മുഹൂര്‍ത്തം, മാധവം എന്നീ പ്രോഗ്രാമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

    English summary
    Anoop Menon's Screenplay for Mahadevan Thampi's debut movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X