ചുറ്റുമുള്ളവരെ പറ്റിക്കാന്‍ അനൂപ് മേനോന്‍ മിടുക്കനാണ്
വിജയത്തിന് ശേഷം അനൂപ് മേനോനെ നായകനാക്കി 'ഷി ടാക്‌സി' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് സജി സുരേന്ദ്രന്‍ ഇപ്പോള്‍.
ഷി ടാക്‌സി കഴിഞ്ഞാല്‍ സജി അടുത്തതായി ചെയ്യുന്ന ചിത്രത്തിലും അനൂപ് മേനോന്‍ തന്നെയായിരുന്നു നായകന്‍, നായകനല്ല നുണയന്‍! പളുവന്‍ മത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ പുളുവന്‍ മത്തായിയെ അവതരിപ്പിയ്ക്കുന്നത് അനൂപ് മേനോനാണ്.

ഒരു രാഷ്ട്രീയ ആക്ഷേപമായി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണെന്നാണ് വിവരം. തന്റെ ചുറ്റുമുള്ള എല്ലാവരെയും എളുപ്പം പറ്റിക്കാന്‍ കഴിവുള്ള മാത്യു എന്ന മത്തായിയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍. ദുബായില്‍ ഒരു കുതിരാലയത്തില്‍ ജോലി ചെയ്തിരുന്ന മത്തായി വളരെ ആകസ്മികമായി കേരള രാഷ്ട്രീയത്തില്‍ എത്തപ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ രസകരമായി വിശദീകരിക്കുന്ന ചിത്രം ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്ന് കൃഷ്ണ പൂജപ്പുര പറയുന്നു. എന്നാല്‍ ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്നും അദ്ദേഹം അറിയിച്ചു. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.


Click it and Unblock the Notifications