സീരിയല്‍ മുഷിപ്പന്‍ പരിപാടി: അനൂപ്

സൂര്യ ടിവിയിലും കൈരളി ചാനലിലും അവതാരകനായി പ്രവര്‍ത്തിച്ച അനൂപ് പിന്നീട് സീരിയലുകളിലൂടെ മിനിസ്‌ക്രീനില്‍ സജീവമാവുകയായിരുന്നു. അവിടെ നിന്ന് സിനിമാരംഗത്തേയ്ക്ക് കളംമാറ്റി ചവിട്ടിയ നടന് അഭിനയത്തിന് പുറമേ തിരക്കഥാരചന, ഗാനരചന എന്നീ മേഖലകളിലും തിളങ്ങാനായി.
സിനിമയിലെത്തിപ്പെടാന്‍ തന്നെ തുണച്ചത് മിനിസ്‌ക്രീന്‍ ആണെന്ന കാര്യം അനൂപ് മറക്കുന്നില്ല. എന്നാല്‍ സീരിയലില്‍ ഒരേ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു കൊണ്ടിരിക്കുക മുഷിപ്പന്‍ പരിപാടിയാണെന്ന് അനൂപ് പറയുന്നു. സിനിമയില്‍ നിന്ന് കൈനിറയെ ഓഫറുകള്‍ ലഭിക്കുമ്പോള്‍ വീണ്ടും സീരിയലില്‍ പോയി ബോറടിക്കേണ്ടതില്ലല്ലോ.


Click it and Unblock the Notifications